ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി ഭീകരർ. കുൽഗാം ജില്ലയിലെ ഹാദിഗ്രാമിലാണ് സംഭവം. ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് രാജ്യത്ത് ആക്രമണം നടത്താൻ നിയോഗിക്കപ്പെട്ട യുവാക്കളുടെ മുന്നിൽ അവരുടെ മാതാപിതാക്കളെ എത്തിച്ചതോടെയാണ് ഇവർ പോലീസിന് മുന്നിൽ കീഴടങ്ങിയത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയസുരക്ഷാ സേന ഭീകരരെ വളഞ്ഞു. തുടർന്ന് ഇവരുടെ മാതാപിതാക്കളെ അവിടേയ്ക്ക് എത്തിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. കീഴടങ്ങാൻ മാതാപിതാക്കൾ ഇവരോട് അഭ്യർത്ഥിച്ചതോടെയാണ് രണ്ട് ഭീകരരും കീഴടങ്ങിയത്.
തുടർന്ന് ഇവരിൽ നിന്നും പോലീസ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. അടുത്തിടെ ഭീകര സംഘടനയിൽ ചേർന്ന യുവാക്കളാണ് ഇവരെന്ന് പോലീസ് പറയുന്നു.
Comments