കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ അപമാനിച്ചതിന് പിന്നാലെ ട്രാന്‍സ് ആക്ടിവിസ്റ്റുകളായ അവന്തിക, അന്നാ രാജു എന്നിവരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കൊച്ചി മെട്രോയിലെ പരിപാടിയിൽ കറുപ്പണിഞ്ഞ് എത്തിയതിന് ട്രാന്‍സ് ആക്ടിവിസ്റ്റുകളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ കോട്ടയത്ത് നടന്ന പൊതുപാരിപാടിയിലാണ് ഇപി ജയരാജൻ ട്രാന്‍സ് വിഭാഗത്തെ അപമാനിച്ചത്.
ട്രാന്‍സ് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ജയരാജന്റെ പ്രസംഗം. നപുംസകങ്ങളെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസും ബിജെപിയും സമരം ചെയ്യുന്ന രീതി ഒഴിവാക്കണം. ഇങ്ങനെയൊന്നും മുഖ്യമന്തിയെ കളങ്കപ്പെടുത്താന്‍ സാധിക്കില്ല എന്നായിരുന്നു വേദിയിൽ ഇപി ജയരാജൻ പ്രസംഗിച്ചത്.
വിവാദ പരാമർശത്തിന് പിന്നാലെ ആക്ടിവിസ്റ്റുകൾ രംഗത്ത് വന്നിരുന്നു. ട്രാന്‍സ് സമൂഹത്തിനെതിരായ അധിക്ഷേപങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നും നിയമ പോരാട്ടം തുടരുമെന്നും ട്രാന്‍സ് ആക്ടിവിസ്റ്റ് അവന്തിക വ്യക്തമാക്കി.
Comments