തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകനായിരുന്ന കാവാലം ജയകൃഷ്ണൻ നിര്യാതനായി. 40 വയസായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണം. തിരുവനന്തപുരത്ത് പാറശ്ശാല വാടക വീട്ടിൽ വെച്ച് ബുധനാഴ്ച രാവിലെയാണ് അന്ത്യം.
വാഹനാപകടത്തിൽ കാലിന് പരിക്കേറ്റ് കിടപ്പിലായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്നതാണ്. ബുധനാഴ്ച രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.
മാദ്ധ്യമ രംഗത്ത് ഏറെ കാലം പ്രവർത്തിച്ചു. ജനം ടിവി ഓൺ ലൈനിലെ മുൻ സബ് എഡിറ്ററായിരുന്നു. സാഹിത്യം, ആത്മീയം, സാങ്കേതികം, നിയമം, രാഷ്ട്രീയം എന്നിങ്ങനെയുള്ള മേഖലകളിൽ പ്രഗല്ഭ്യം തെളിയിച്ചിരുന്നു.
Comments