യുഎസ് സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ ഇരുപത് വർഷങ്ങൾ; മണ്ണിൽ പൂഴ്ത്തി വെച്ച നേതാവിന്റെ വാഹനം പൊടിതട്ടിയെടുത്ത് താലിബാൻ; അമൂല്യ വസ്തുവായി മ്യൂസിയത്തിൽ സൂക്ഷിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎസ് സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ ഇരുപത് വർഷങ്ങൾ; മണ്ണിൽ പൂഴ്‌ത്തി വെച്ച നേതാവിന്റെ വാഹനം പൊടിതട്ടിയെടുത്ത് താലിബാൻ; അമൂല്യ വസ്തുവായി മ്യൂസിയത്തിൽ സൂക്ഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 04:25 pm IST
FacebookTwitterWhatsAppTelegram

കുഴിയെടുത്ത് മണ്ണിനടിയില്‍ പൂഴ്‌ത്തിവെച്ച തങ്ങളുടെ സ്ഥാപക നേതാവിന്റെ കാർ ഇരുപത് വർഷങ്ങൾക്കിപ്പുറം പൊടിത്തട്ടിയെടുത്ത് താലിബാൻ. താലിബാന്‍ സ്ഥാപക നേതാവായ മുല്ല മുഹമ്മദ് ഒമറിന്റെ വാഹനമാണ് മണ്ണിനടിയിൽ നിന്നും താലിബാൻ പുറത്തെടുത്തിരിക്കുന്നത്. നേതാവിന്റെ പഴയ വെളുത്ത ടൊയോട്ട കൊറോള വാഗണ്‍ കാർ ഇനി സ്മാരകമായി മ്യൂസിയത്തിൽ പ്രദർശപ്പിക്കാനാണ് താലിബാന്റെ തീരുമാനം. ഉസാമ ബിന്‍ ലാദന്റെ അടുത്ത കൂട്ടാളി കൂടിയായിരുന്നു മുല്ല ഒമര്‍.

കാബൂളിലെ ദേശീയ മ്യൂസിയത്തിൽ വാഹനം പ്രദർശിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ രാജാക്കന്മാരുടെയും പ്രധാനമന്ത്രിമാരുടെയും കാറുകളും കോച്ചുകളും ഇതിനകം തന്നെ ഇവിടെയുണ്ട്. അമേരിക്ക അതിനിടെ മുല്ല ഉമറിന്റെ തലയ്‌ക്ക് 10 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. അമേരിക്കന്‍ സൈന്യം വമ്പിച്ച തെരച്ചില്‍ നടത്തുകയും ചെയ്തു. “ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ സംഭവങ്ങളിൽ പങ്കെടുത്ത ഒരാൾ ഈ കാറിൽ സഞ്ചരിച്ചു” എന്നാണ് ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ സഹോദരൻ അനസ് ഹഖാനി ട്വിറ്ററിൽ കുറിച്ചത്. സർവ്വശക്തനായ ദൈവത്തിൽ ആശ്രയിക്കുകയും അധിനിവേശ ശക്തികൾക്കെതിരെ പോരാടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഈ സ്മാരകം രാജ്യത്തിന്റെ ദേശീയ മ്യൂസിയത്തിൽ സൂക്ഷിക്കണം എന്നും അനസ് ഹഖാനി പറഞ്ഞു.

അമേരിക്കയിലെ വിഖ്യാതമായ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ അൽഖ്വയിദ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി 2001 ൽ യുഎസ് അഫ്​ഗാനിസ്ഥാനിലേയ്‌ക്ക് കടന്ന കയറി ആക്രമിച്ചു. ഇതോടെ മുല്ല ഒമര്‍ തന്റെ ടൊയോട്ട കാറില്‍ കാണ്ഡഹാറില്‍ നിന്ന് സാബൂളിലേക്ക് പലായനം ചെയ്യുകയായിരുന്നു. സാബൂളില്‍ എത്തിയ ഇയാൾ പുഴക്കരയിലുള്ള ഒരു മൺകുടിലിലാണ് താമസിച്ചത്. തന്റെ കാർ അവിടെ കുഴിയെടുത്ത് രഹസ്യമായി ഇയാൾ സൂക്ഷിച്ചു. പിടിക്കിട്ടാപ്പുള്ളിയായ ഒമറിന്റെ തലയ്‌ക്ക് 10 ലക്ഷം ഡോളറാണ് അന്ന് അമേരിക്ക വിലയിട്ടിരുന്നത്.

എൺപതുകളിൽ സോവിയറ്റ് സേനയ്‌ക്കെതിരെ മുജാഹിദുകള്‍ നടത്തിയ പോരാട്ടത്തില്‍ മുല്ല ഉമറും ഉണ്ടായിരുന്നു. അക്കാലത്ത് ഇയാൾക്ക് തന്റെ ഒരു കണ്ണ് നഷ്ടമായായിരുന്നു. പിന്നീട് 1994 ലാണ് മുല്ല ഒമര്‍ താലിബാന്‍ സ്ഥാപിച്ചത്. 1996 സെപ്റ്റംബറില്‍ താലിബാന്‍ അഫ്ഗാനിസ്താനിന്റെ അധികാരം പിടിച്ചെടുക്കുകയും മുല്ല ഒമർ രാഷ്‌ട്രതലവനായി മാറുകയും ചെയ്തിരുന്നു. പിന്നീട് 2001-ല്‍ യുഎസ് സൈന്യം അഫ്​ഗാൻ മണ്ണിലേയ്‌ക്ക് വന്നതോടെ താലിബാന്റെ ഭരണം നഷ്ടമായി. ഇപ്പോൾ വീണ്ടും അധികാരം കൈക്കലാക്കിയതോടെയാണ് താലിബാൻ തങ്ങളുടെ നേതാവിന്റെ വാഹനം പുറത്തെടുത്ത് സ്മാരകമാക്കാൻ ഒരുങ്ങുന്നത്.

Tags: Talibantoyota
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies