ഭോപ്പാൽ: ഗൂഗിൾ മാപ്പിൽ മസ്ജിദിന്റെ പേര് ക്ഷേത്രത്തിന്റേതാക്കി മാറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. രത്ലം സ്വദേശിയായ മുസ്ലീം യുവാവാണ് അറസ്റ്റിലായത്. നാട്ടുകാരുടെ പരാതിയിലാണ് നടപടി.
അംബേമാത ക്ഷേത്രത്തിന്റെ പേരാണ് ഇയാൾ മാറ്റിയത്. ക്ഷേത്രത്തിന്റെ പേര് കഹ്കാഷാ മസ്ജിദ് എന്നാക്കിയായിരുന്നു ഇയാൾ ഗൂഗിൾ മാപ്പിൽ എഡിറ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ചേർന്ന് പോലീസിൽ പരാതി നൽകി. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments