താവക്കര: കണ്ണൂർ വിസി യുടെ ശുപാർശ തിരിച്ചയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.പുനഃസംഘടിപ്പിച്ച പഠനബോർഡുകൾക്ക് അംഗീകാരം നൽകണമെന്ന ആവശ്യം ഗവർണ്ണർ തള്ളി. ചട്ടം ലംഘിച്ചുവെന്ന നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ശുപാർശ തിരിച്ചയച്ചത്.
കണ്ണൂർ സർവ്വകലാശാല പുതുതായി നാമനിർദ്ദേശം ചെയ്ത 72 വിവിധ ബോർഡ് ഓഫ് സ്റ്റഡീസ്(പഠന ബോർഡ് )അംഗങ്ങളുടെ പട്ടികയ്ക്ക് അംഗീകാരം നൽകണമെന്ന വിസി യുടെ ശുപാർശയാണ് തള്ളിയത്.
ഗവർണർ നടത്തേണ്ട നാമ നിർദ്ദേശങ്ങൾ സർവ്വകലാശാലയ്ക്ക് എങ്ങിനെ നടത്താനാവുമെന്ന് വിശദീകരിക്കാനും വിസി യോട് ഗവർണ്ണർ ആവശ്യപ്പെട്ടു.
നേരത്തെ ഗവർണർക്കുള്ള അധികാരം മറികടന്ന് വിസി തന്നെ നാമനിർദ്ദേശം ചെയ്തതിനെതിരെ സർവ്വകലാശാലയിലെ സെനറ്റ് അംഗങ്ങൾ നൽകിയ പരാതിയിൽ ഹൈക്കോടതി ഇടപ്പെട്ടുകൊണ്ട് നിയമനം റദ്ദാക്കിയിരുന്നു.
Comments