ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റുകൾ ചെയ്യാൻ ഇന്ന് പലരും ശ്രമിക്കാറുണ്ട്. സ്വന്തം വ്യക്തിത്വത്തെ പറ്റിയുള്ള ചെറിയ വിവരങ്ങൾ അറിയാനാണ് ഈ ടെസ്റ്റുകൾ പലരും ചെയ്യാറ്. ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നതും ഇത്തരത്തിലുള്ള ടെസ്റ്റുകളാണ്. നമ്മുടെ തലച്ചോറിന് തെറ്റായ നിർദ്ദേശങ്ങൾ നൽകി മിഥ്യാധാരണകൾ ഉണ്ടാക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ.
അത്തരത്തിലുള്ള ഒരു ഇല്ല്യൂഷൻ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. നിങ്ങൾ സംസാരപ്രിയനാണോയെന്ന് അറിയാം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്.ചിത്രം പങ്കുവെച്ചവർ അഭിപ്രായപ്പെടുന്നത് ഇങ്ങനെ .ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് എന്താണെന്നത് അനുസരിച്ച് നിങ്ങളുടെ വ്യക്തിത്വത്തിലെ ചില സവിശേഷതകൾ മനസിലാക്കാൻ സാധിക്കും. കൂടാതെ നിങ്ങളുടെ ബുദ്ധി, ചിന്തിക്കുന്ന രീതി മനസിന്റെ വിവേകം, എന്നിവയെല്ലാം കണ്ടെത്താവുന്നതാണ്.
ഈ ചിത്രത്തെ കാഴ്ച്ചക്കാർ വീക്ഷിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ചിലർ കാണുന്നത് ഒരു മരവും കൊമ്പും, ചില പക്ഷികളും അതിന്റെ കുഞ്ഞുങ്ങളും ഒക്കെയാണെങ്കിൽ. ചിലർ ആദ്യം ശ്രദ്ധിക്കുക ഒരു സ്ത്രീയുടെ മുഖമായിരിക്കും. പക്ഷികളെ ആദ്യം കണ്ടവർ ഒന്നുകൂടെ സൂക്ഷിച്ച് നോക്കിയാൽ പക്ഷികൾ ആ സ്ത്രീയുടെ കണ്ണും മൂക്കും ഒക്കെയായി തോന്നും. തിരിച്ചാണെങ്കിൽ സ്ത്രീയുടെ കണ്ണും മൂക്കും മറ്റും പക്ഷികൾ ആണെന്നും മനസിലാകും. ഈ വ്യത്യാസം നിങ്ങളുടെ വ്യക്തിത്വത്തിന്റെയും, മനസിന്റെയും, ചിന്താശക്തിയുടെയും ഒക്കെ വ്യത്യാസമാണ് കാണിക്കുന്നതെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.
അതേസമയം ചിത്രത്തിൽ ഒരു സ്ത്രീയുടെ മുഖമാണ് നിങ്ങൾ ആദ്യം കണ്ടതെങ്കിൽ, നിങ്ങൾ സംസാരിക്കുന്ന ഒരാളാണെന്നാണ് അർഥം. നിങ്ങൾ വികാരങ്ങൾ പ്രകടിപ്പിക്കുന്ന ഒരാളാണ്. മാത്രമല്ല സംസാരം ഏറെ ആവശ്യമായ മാർക്കറ്റിംഗ്, സെയിൽസ്, ടീച്ചിംഗ്, ന്യൂസ്, മീഡിയ എന്നീ മേഖലകളിൽ എല്ലാംതന്നെ നിങ്ങൾക്ക് ശോഭിക്കാൻ കഴിയും. നിങ്ങൾ ഒറ്റയ്ക്കിരിക്കാൻ താത്പര്യപ്പെടാത്ത ആളുകളാണ്.
അടുത്തതായി ചിത്രത്തിൽ നിങ്ങൾ പക്ഷികളെയാണ് ആദ്യം കണ്ടതെങ്കിൽ നിങ്ങൾ അന്തർ്മുഖനായ ഒരാളാണ്. നിങ്ങൾ അധികം സംസാരിക്കാൻ ഇഷ്ടപ്പെടാത്തവരാണ്. നിങ്ങൾ ഒറ്റയ്ക്ക് ഇരിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരും, ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടുന്നവരും ആണ്.
Comments