ന്യൂഡൽഹി: നിഷ്പക്ഷ നീതിന്യയവ്യവസ്ഥയാണ് ജനാധിപത്യത്തിന് ആവശ്യമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി.നാഗ്പൂർ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ അമെനറ്റീസ് ബ്ലോക്ക് ഉദ്ഘാടനവേളയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനാധിപത്യത്തിന്റെ നാല് തൂണുകൾ എന്ന് വിശേഷിപ്പിക്കുന്ന നിയമനിർമാണം, ഭരണനിർവഹണം, നീതിന്യായ വകുപ്പ്,മാദ്ധ്യമങ്ങൾ, എന്നിവയെ പ്രശംസിച്ച ഗഡ്ഗരി സ്വാതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ നീതി ന്യായവ്യവസ്ഥയാണ് സ്വതന്ത്രമായ ജനാധിപത്യത്തിന് ആവശ്യമെന്നും വ്യക്തമാക്കി. സമയമാണ് വലിയ മൂലധനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഏറെ ഭരണപരിഷ്കാരങ്ങൾ അവതരിപ്പിക്കാനായെന്നും വ്യക്തമാക്കി.
മന്ത്രിസഭയിൽ ചർച്ചകൾ നടക്കുമ്പോൾ തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ്ണ ഉത്തരവാദിത്വം നീതിന്യായവകുപ്പിനാണെന്ന് പ്രധാനമന്ത്രിയ്ക്കും ധനകാര്യമന്ത്രിയ്ക്കും നിർദേശം കൊടുക്കാറുണ്ടെന്ന് ഗഡ്ഗരി വ്യക്തമാക്കി.
വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിന് എടുക്കുന്ന സമയപരിധി കുറയ്ക്കുകയും പദ്ധതി വേഗത്തിൽ പൂർത്തിക്കരിക്കുകയും ചെയ്താൽ കോടി കണക്കിന് രൂപ ലാഭിക്കാമെന്നും വ്യക്തമാക്കി. സുപ്രീം കോടതി ജസ്റ്റിസുമാരായ ഭൂഷൻ ഗവായ്, പിഎസ് നരസിംഹ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിവർ പരിപാടിയിൽ പങ്കെടുത്തു.
Comments