കണ്ണൂർ : പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെ 1.38 നാണ് സംഭവം. ഗേറ്റിന് മുന്നിൽ വാഹനം നിർത്തി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബോംബെറിയുന്നത് ആരാണെന്ന് വ്യക്തമല്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് പോലീസ് സന്നാഹത്തെ വിന്യസിച്ചു.
ബോംബാക്രമണത്തിന് പിന്നിൽ സിപിഎം ആണോയെന്ന് പോലീസ് സംശയിക്കുന്നു. ആക്രമണത്തിൽ കാര്യാലയത്തിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. നേരത്തെയും ആർഎസ്എസ് ഓഫീസുകൾക്ക് നേരെ ഇത്തരത്തിൽ ആക്രമണം നടന്നിട്ടുണ്ട്.
കുറച്ച് നാളുകൾക്ക് മുൻപ് പയ്യന്നൂരിൽ കോൺഗ്രസ് ഓഫീസ് ആക്രമിക്കുകയും ഗാന്ധി പ്രതിമ തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രദേശത്ത് വൻ പോലീസ് സംരക്ഷണം ഒരുക്കിയിരുന്നു. എന്നാൽ ഇതും മറികടന്നാണ് ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് നടന്നത്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവ സമയത്ത് കാര്യാലയം നിൽക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ മനസിലാക്കാനായി ടവറുകളിൽ നിന്നുളള ഡാറ്റകളും ശേഖരിച്ച് അന്വേഷണം നടത്തും.
Comments