കാസർകോട്: വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. ജാതകം ചേരാത്തതിനെ തുടർന്നാണ് വിവാഹം മുടങ്ങിയത്.
കുമ്പള സ്വദേശിയുമായി ഏറെ കാലമായി മല്ലിക പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് കുടുംബക്കാർ സമ്മതിച്ചെങ്കിലും ജാതകം ചേർന്നില്ല. ഇതോടെ വിവാഹം മുടങ്ങി. തുടർന്നാണ് മല്ലിക വിഷം കഴിച്ചത്.
ഗുരുതരാവസ്ഥയിലായ മല്ലികയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
Comments