ശ്രീനഗർ : പോലീസ് ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരന് വീരമൃത്യു. ആക്രമണത്തിൽ 2 പോലീസുകാർക്ക് പരിക്ക്. എഎസ്ഐ മുഷ്താഖ് അഹമ്മദാണ് വീരമൃത്യുവരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ലാൽ ബസാർ മേഖലയിലാണ് സംഭവം .
പോലീസ് ചെക്ക് പോസ്റ്റിന് സമീപത്തെത്തിയ ഭീകരർ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പോലീസ് തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെടുകയായിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ സംഘം ഊർജിതമാക്കി.
Comments