മലപ്പുറം : കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. നിലമ്പൂർ പോത്ത്കല്ല് കോടാലി പൊയിലിലാണ് സംഭവം . പോത്ത്കല്ല് ഫോറസ്റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സഞ്ജീവിനാണ് പരിക്കേറ്റത്. കാട്ടാനകളെ തിരികെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് പരിക്കേറ്റത്.
പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും, പോലീസും, വനപാലകരും ചേർന്നാണ് കാട് കയറ്റാൻ ശ്രമിച്ചത്. ചാലിയാർ പുഴ കടന്നാണ് കാട്ടാനകൾ എത്തിയത്. ഇവയെ തിരികെ വനത്തിലേക്ക് തുരത്തുന്നതിനിടെ പോലീസുകാരന് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു.
പോലീസുകാരന്റെ നെഞ്ചിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Comments