സിബിഎസ്ഇ 12-ാം ക്ലാസ് ഫലം വൈകുന്നു; ബിരുദ പ്രവേശന നടപടികൾ നീട്ടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസിയുടെ നിർദേശം-Delay in cbse 12th class result
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം വൈകുന്നു; ബിരുദ പ്രവേശന നടപടികൾ നീട്ടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസിയുടെ നിർദേശം-Delay in cbse 12th class result

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 07:29 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ബിരുദ പ്രവേശന നടപടികൾ നീട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി യുജിസി. സിബിഎസ്ഇ 12-ാം ക്ലാസ് ഫലം വൈകുന്ന സാഹചര്യത്തിലാണ് നടപടി. വിഷയം ചൂണ്ടിക്കാട്ടി യുജിസി സെക്രട്ടറി രജനീഷ് ജെയിൻ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കും കോളജ് പ്രിൻസിപ്പൽമാർക്കും കത്ത് അയച്ചു.

ബിരുദ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി പരീക്ഷാഫലം വന്നതിനു ശേഷമുള്ളതായിരിക്കണമെന്ന് കത്തിൽ അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി.ഫലം വരുന്നതുവരെ പ്രവേശന നടപടികൾ തുടങ്ങരുതെന്നും ഇക്കാര്യത്തിൽ സ്ഥാപനങ്ങൾക്കു നിർദേശം നൽകണമെന്നും അഭ്യർഥിച്ചു സിബിഎസ്ഇയും യുജിസിക്കു കത്തയച്ചിരുന്നു.

അതേസമയം പരീക്ഷാ ഫലമെത്താൻ ഇനിയും വൈകുമെന്നാണു പുറത്ത് വരുന്ന വിവരം. അന്തിമ ഫലം പ്രസിദ്ധീകരിക്കാൻ ഒരു മാസത്തോളം വേണ്ടിവരുമെന്നാണ് യുജിസിയുടെ കത്തിൽ പറയുന്നത്. രണ്ടാം ടേം പരീക്ഷയുടെ മൂല്യനിർണയ നടപടികൾ പുരോഗമിക്കുകയാണെന്നും രണ്ടു ടേം പരീക്ഷകളുടെയും വെയ്‌റ്റേജ് കണക്കാക്കി പ്രസിദ്ധീകരിക്കാനാണ് ഒരു മാസം വേണ്ടിവരികയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത.കഴിഞ്ഞ വർഷം ജൂലൈ 30നാണു സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് മൂന്നിനു 10ാം ക്ലാസ് ഫലവുമെത്തി. അതേസമയം കേരളത്തിലുൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വിവിധ സംസ്ഥാന സർവകലാശാലകളും സ്വയംഭരണ സ്ഥാപനങ്ങളും പ്രവേശന നടപടികൾ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

Tags: CBSEdegree
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies