കണ്ണൂർ : ആറളം ഫാമിൽ കർഷകനെ ആന ചവിട്ടികൊന്നു. ആറളം ഫാം ഏഴാം ബ്ലോക്കിലെ പി.എ.ദാമു (45) ആണ് മരിച്ചത് . രാവിലെ വിറകെടുക്കാൻ പോയ ദാമുവിനെ ആന അക്രമിക്കുകയായിരുന്നു.
ആന പ്രദേശത്ത് തന്നെ തുടരുകയാണെന്നാണ് വിവരം. ആനയെ തുരത്താനുള്ള ശ്രമം വനംവകുപ്പ് നടത്തുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം രാത്രി ആനകൾ കൂട്ടത്തോടെ ഇറങ്ങിയതായും കൃഷി നശിപ്പിച്ചതായും പ്രദേശവാസികൾ പറയുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ചെത്തുതൊഴിലാഴിയെ ആന ചവിട്ടികൊന്നത്.
Comments