അമർനാഥ് തീർത്ഥയാത്ര; കെടുതിയിലും യാത്രയ്ക്കിടയിലും മരിച്ചവർ 41
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥ് തീർത്ഥയാത്ര; കെടുതിയിലും യാത്രയ്‌ക്കിടയിലും മരിച്ചവർ 41

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 12:27 pm IST
FacebookTwitterWhatsAppTelegram

അമർനാഥ്: ജൂൺ 30 ന് ആരംഭിച്ച അമർനാഥ് തീർത്ഥയാത്രയിൽ പ്രകൃതി ക്ഷോഭത്തിലും മറ്റു അപകടങ്ങളിലും യാത്രക്ലേശങ്ങളിലുമായി ഇതു വരെ 41 പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 36 മണിക്കൂറിനിടയിൽ മാത്രം എട്ട് യാത്രികരാണ് ശാരീരിക അസ്വാസ്ഥത്യം മൂലം മരിച്ചത്.രാജസ്ഥാനിൽ നിന്നുള്ള മോംഗിലാൽ , ഗുജറാത്തിൽ നിന്നുള്ള വ്രിയാഗ് ലാൽ ഹിരാ ചന്ദ് വ്യാസ്, കർണാടകയിൽ നിന്നുള്ള ബസവരാജ , സിംഗപ്പൂരിൽ നിന്നുള്ള പൂനിയമൂർത്തി , മഹാരാഷ്‌ട്രയിൽ നിന്നുള്ള കിരൺ ചതുർവേദി,ആന്ധ്രാപ്രദേശിൽ നിന്നുള്ള കലവാല സുബ്രഹ്മണ്യം ഉത്തർപ്രദേശിൽ നിന്നുള്ള ഗോവിന്ദ് ശരൺ ഹരിയാനയിൽ നിന്നുള്ള സത്വീർ സിംഗ് എന്നിവരാണ് മരിച്ചത്.

ജൂലൈ 8 ലെ മിന്നൽ പ്രളയത്തെ തുടർന്ന് യാത്ര താൽകാലികമായി നിർത്തി വെച്ചിരുന്നു.തിങ്കളാഴ്ച പുനരാരംഭിച്ച യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് വീണ്ടും നിർത്തി. യാത്രയ്‌ക്കായി ഉപയോഗിക്കുന്ന ഇരു പാതകളും അടച്ചതായി അധികൃതർ വ്യക്തമാക്കി. പഹൽഗാമിൽ നിന്നും ബാൽത്തലിൽ നിന്നും തീർത്ഥാടകർക്ക് പ്രവേശനമില്ല.

ജൂലൈ 8ന് 16 പേരുടെ മരണത്തിനിടയാക്കിയ മേഘവിസ്‌ഫോടനത്തെ തുടർന്ന് യാത്ര നിർത്തിവെച്ചിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 പേർ മരണപ്പെട്ടു. നൂറോളം പേരെ കാണാതായി. പരിക്കേറ്റ 34 പേരെ ഹെലിക്കോപ്റ്റർ മാർഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ വ്യോമസേന ഹെലികോപ്ടറുകളും റഡാറുകളും ഉൾപ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.പ്രകൃതിക്ഷോഭം ഉണ്ടാകുന്നതിന് മുൻപ് 6,300 ത്തോളം വരുന്ന തീർത്ഥാടകർ യാത്ര പുറപ്പെട്ടിരുന്നു. ഇവർ യാത്ര ആരംഭിച്ചതിന് ശേഷമാണ് മേഘവിസ്ഫോടനം ഉണ്ടാവുകയും ആളുകൾ അപകടത്തിൽ പെടുകയും ചെയ്തത്.

ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ പഹൽഗാമിലെ നുൻവാൻ, മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ബൽതാൽ ക്യാമ്പ് എന്നീ ബേസ് ക്യാമ്പുകളിൽ നിന്നാണ് തീർത്ഥാടനം ആരംഭിച്ചത്. ജൂൺ 30 ന് ആരംഭിച്ച യാത്ര രക്ഷാ ബന്ധൻദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 11 ന് അവസാനിക്കും.

Tags: DeathAMARNATH
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies