മണി നടത്തിയ പരാമർശം പറയാൻ പാടില്ലാത്തത്; ചെയറിലിരുന്ന സിപിഐ എം.എൽ.എയുടെ അടക്കം പറച്ചിൽ പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണി നടത്തിയ പരാമർശം പറയാൻ പാടില്ലാത്തത്; ചെയറിലിരുന്ന സിപിഐ എം.എൽ.എയുടെ അടക്കം പറച്ചിൽ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 12:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെ.കെ.രമയ്‌ക്കെതിരെ എം.എം.മണി നടത്തിയ പരാമർശം പറയാൻ പാടില്ലാത്തതാണെന്ന് ചെയറിൽ ഉണ്ടായിരുന്ന ഇ.കെ.വിജയൻ. സ്പീക്കറുടെ സെക്രട്ടറിയോടാണ് സിപിഐ എംഎൽഎ കൂടിയായ ഇ.കെ.വിജയൻ ഇക്കാര്യം പറഞ്ഞത്. എം.എം.മണി വിവാദ പരാമർശം നടത്തുമ്പോൾ ഇ.കെ.വിജയനാണ് ചെയറിൽ ഉണ്ടായിരുന്നത്. മണിയുടെ പരാമർശം ‘ശരിക്കും പറയാൻ പാടില്ലാത്തതാണ്’ എന്ന് ചെയറിലുണ്ടായിരുന്ന ഇ.കെ.വിജയൻ സ്പീക്കറുടെ സെക്രട്ടറിയോട് രഹസ്യമായി പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സഭാ ടിവിയാണ് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്.

സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു ഇ.കെ.വിജയൻ അഭിപ്രായം തേടിയത്. എന്നാൽ പ്രതിപക്ഷം നടപടി ആവശ്യപ്പെടുമ്പോൾ, പല പരിമിതികളും ഉണ്ടെന്നാണ് ഇ.കെ.വിജയൻ പറയുന്നത്. മണിയുടെ പരാമർശത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കൾ ശക്തമായ പ്രതിഷേധം ഉയർത്തുകയും, മണിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് സ്പീക്കറുടെ സെക്രട്ടറിയായ മനോഹരൻ നായർ ചെയറിലുണ്ടായിരുന്ന ഇ.കെ.വിജയന് സഹായമായി എത്തിയത്. ‘ഒരു മിനിട്ട്’ എന്ന് പറഞ്ഞിട്ടാണ് മനോഹരൻ നായരെ ഇ.കെ.വിജയൻ തന്റെ അടുക്കലേക്ക് വിളിക്കുന്നത്.

തുടർന്നാണ് ഇത് പറയാൻ പാടില്ലാത്ത പരാമർശമാണ് എന്ന് വിജയൻ പറയുന്നത്. സ്പീക്കർ വരുമോ എന്നും അദ്ദേഹം ചോദി്ക്കുന്നുണ്ട്. ചെയർമാൻമാരുടെ പാനലിലുള്ള ആൾക്ക് അന്തിമ തീരുമാനം പറയുന്നതിൽ അനൗചിത്യമുണ്ട്. തുടർന്നാണ് സ്പീക്കർ വരുമോ എന്നും വിജയൻ, മനോഹരൻ നായരോട് ചോദിക്കുന്നത്. സ്പീക്കർ വരും, ഇവരോട് സീറ്റിലേക്ക് പോകാൻ പറ എന്നാണ് അദ്ദേഹം ഇതിന് മറുപടി പറയുന്നത്.അതിന് ശേഷമാണ് സ്പീക്കർ എം.ബി.രാജേഷ് സീറ്റിലേക്ക് വരുന്നത്.

Tags: CPMM.M MANI
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies