ലക്നൗ : ഉത്തർപ്രദേശിൽ മസ്ജിദിനുള്ളിൽ നടന്ന വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെട്ടു.ബുലന്ദ്ഷാഹറിലെ ഖുർജ നഗറിലാണ് സംഭവം. ഷെയ്ഖ്പെൻ സ്വദേശിയായ ഇദ്രസ് (65) ആണ് കൊല്ലപ്പെട്ടത്. കൊലയാളികളെ കണ്ടെത്താനായിട്ടില്ല.
മകനോടൊപ്പം റോഡിലൂടെ നടക്കുന്നതിനിടെയാണ് അക്രമി സംഘം ഇദ്രിസിന് നേരെ വെടിയുതിർത്തത്. ഇത് കണ്ട് ഭയന്ന ഇദ്രിസ് മസ്ജിദിനുള്ളിലേക്ക് ഓടുകയായിരുന്നു. എന്നാൽ അക്രമികൾ ഇയാളെ പിന്തുടർന്നെത്തി പള്ളിക്കകത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് മകന്റെ മൊഴി രേഖപ്പെടുത്തി.
കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും തങ്ങളുടെ അതേ സമുദായക്കാരാണ് ആക്രമണം നടത്തിയത് എന്നും കുടുംബം പറഞ്ഞു. മകൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഐജി പറഞ്ഞു.
Comments