ആന്റിബയോട്ടിക്‌സ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ വിപരീത ഫലമുണ്ടാകും - The dos and don'ts of consuming antibiotics
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആന്റിബയോട്ടിക്‌സ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ വിപരീത ഫലമുണ്ടാകും – The dos and don’ts of consuming antibiotics

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 04:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കേണ്ടി വരുന്നവരാണ് ഭൂരിഭാഗമാളുകളും. നിരവധി അസുഖങ്ങൾക്ക് പലപ്പോഴും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നിർദേശിക്കാറുണ്ട്. ഡോക്ടർമാർ നിർദേശിച്ച പ്രകാരം കൃത്യമായി ആന്റിബയോട്ടിക്‌സ് കഴിച്ചാൽ അസുഖം ഭേദമാകുകയും ചെയ്യും. എന്നാൽ യഥാസമയം കഴിക്കാതെ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ഗുണത്തേക്കാളേറെ ദോഷമാണ് ആന്റിബയോട്ടിക്കുകൾ നൽകുക.

ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ആവശ്യമുള്ളപ്പോൾ മാത്രം അവ കഴിക്കുക: വളരെ ശക്തിയേറിയ മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ നശിപ്പിക്കാനാണ് അവ പ്രവർത്തിക്കുന്നത്. അതിനാൽ വൈറൽ അണുബാധകൾക്ക് ആന്റിബയോട്ടിക്കുകൾ സ്വീകരിക്കുന്നത് നല്ലതല്ല. നിങ്ങളുടെ അസുഖം ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണെന്ന് മരുന്നുകൾ കഴിക്കുന്നതിന് മുമ്പ് ഉറപ്പ് വരുത്തുക.

എല്ലായ്‌പ്പോഴും ഡോക്ടറെ സമീപിക്കുക: ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമോ സംശയമോ ഉണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് എപ്പോഴും ചോദിച്ചറിയുക. അവ മനസിലാക്കിയാൽ അതിനനുസരിച്ച് നിങ്ങൾക്ക് സജ്ജമായി ഇരിക്കാം. അതുമല്ലെങ്കിൽ കുറഞ്ഞ അളവിൽ മരുന്നുകൾ നിർദേശിക്കാൻ ഡോക്ടറോട് പറയാവുന്നതാണ്. സ്വയം ചികിത്സ നടത്തി ആന്റിബയോട്ടിക്കുകൾ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.

വെള്ളത്തോടൊപ്പം ആൻറിബയോട്ടിക്കുകൾ കഴിക്കുക: ആന്റിബയോട്ടിക്കുകൾ എല്ലായ്‌പ്പോഴും വെള്ളത്തോടൊപ്പമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക. വയറുവേദന പോലുള്ള പാർശ്വഫലങ്ങൾ കുറയ്‌ക്കുന്നതിന് അത് സഹായിക്കും. കൂടാതെ മരുന്ന് പെട്ടെന്ന് ശരീരത്തിൽ പിടിക്കാനും വൃക്കകൾക്കും കരളിനും പാർശ്വഫലമായി തകരാറുകൾ സംഭവിക്കുന്നത് തടയുന്നതിനും അത് സഹായിക്കും.

ഭക്ഷണം കഴിച്ചതിന് ശേഷം ആന്റിബയോട്ടിക്കുകൾ കഴിക്കുക: ഓഗ്‌മെന്റിൻ, മെട്രോണിഡാസോൾ തുടങ്ങിയ ശക്തിയേറിയ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ആദ്യം ഭക്ഷണം കഴിച്ചിരിക്കണം. മരുന്നിനെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു.

ലിക്വിഡ് ആന്റിബയോട്ടിക്കുകൾ കുലുക്കി ഉപയോഗിക്കുക: കുട്ടികൾക്ക് ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുമ്പോൾ പലപ്പോഴും ലിക്വിഡ് രൂപത്തിലാകും ലഭിക്കുക. ഇവ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കുലുക്കാൻ ശ്രദ്ധിക്കണം.

ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ചില ഭക്ഷണപാനീയങ്ങൾ ഒഴിവാക്കണം. അസിഡിക് പദാർത്ഥങ്ങൾ, പാൽ, മദ്യം എന്നിവ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ മാറ്റിനിർത്തിയാൽ പാർശ്വഫലങ്ങൾ ഒഴിവാക്കാവുന്നതാണ്.

അലർജിയെ അവഗണിക്കരുത്: ആന്റിബയോട്ടിക്കുകൾ കഴിച്ചതിന് ശേഷം നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ അലർജിയോ ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിച്ച് ഉപയോഗം നിർത്തുക. ശരീരത്തിൽ തടിപ്പ്, പനി, ശ്വാസംമുട്ടൽ തുടങ്ങി പലതരത്തിൽ അലർജിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാം. ഡോക്ടർ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുമ്പോൾ അലർജിയുടെ കാര്യം നേരത്തെ അറിയാമെങ്കിൽ ഡോക്ടറോട് സൂചിപ്പിക്കുക.

 

Tags: Healthantibiotics
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies