NIIO സെമിനാർ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

NIIO സെമിനാർ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 03:00 pm IST
FacebookTwitterWhatsAppTelegram

ഡൽഹി : ജൂലൈ 18 ന് നടക്കുന്ന NIIO സെമിനാർ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും . ഡൽഹിയിലെ ഡോക്‌ടർ അംബേദ്‌കർ ഇന്റർനാഷണൽ സെന്ററിൽ വച്ച് നടക്കുന്ന ഇന്നോവേഷൻ ആൻഡ് ഇന്ഡിജനൈസേഷൻ ഓർഗനൈസേഷൻ സെമിനാറിൽ “സ്വാവലംബൻ” എന്ന വിഷയത്തിലായിരിക്കും അദ്ദേഹം കൂടുതലും സംസാരിക്കുക . ആത്മനിർഭർ ഭാരതത്തിന്റെ പ്രാധാന്യത്തെ കുറിച്ചായിരിക്കും പ്രധാനമന്ത്രി പറയാൻ പോകുന്നത് . അതിനുവേണ്ടി രാജ്യം പ്രതിരോധ മേഖലകളിലായിരിക്കണം സ്വയം പര്യാപ്തത കൈവരിക്കേണ്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു .

ഇന്ത്യൻ നാവികസേനയിലെ തദ്ദേശീയ സാങ്കേതിക വിദ്യയുടെ വളർച്ചക്കും ഉന്നമനത്തിനും കൂടുതൽ ഊർജ്ജം പകരുന്നതിനായി സ്പ്രിന്റ് ചലഞ്ചുകൾ പ്രധാനമന്ത്രി പരിപാടിയിൽ അനാവരണം ചെയ്യും . രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്ന സാഹചര്യത്തിൽ ഭാരതം മുഴുവനും സർക്കാരും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . ഡിഫൻസ് ഇന്നോവേഷൻ ഓർഗനൈസേഷനുമായി ചേർന്നുകൊണ്ട് ഇന്ത്യൻ നാവിക സേനയിൽ കുറഞ്ഞത് 75 തദ്ദേശീയ സാങ്കേതിക വിദ്യകളും ഉൽപ്പന്നങ്ങളും ഉൾപ്പെടുത്താൻ NIIO ഉദ്ദേശിക്കുന്നുണ്ട് . ഈ പദ്ധതിക്ക് SPRINT എന്നാണ് പേരിട്ടിരിക്കുന്നത് .

പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത നേടുന്നതിന് വേണ്ടി രാജ്യത്തിനകത്തുള്ള വ്യവസായത്തെയും അക്കാദമിക് സംവിധാനങ്ങളെയും ഈ ഉദ്യമത്തിൽ പങ്കാളികളാക്കുക എന്നതാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം . ജൂലൈ 18 ,19 എന്നീ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി പ്രതിരോധം , അക്കാദമിക് , സേവനം തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ ആശയങ്ങൾ പ്രതിരോധ മേഖലയിൽ ഉപയോഗപ്പെടുത്തുക എന്നതാണ് ഉദ്ദേശിക്കുന്നത് . പ്രധാനമായും ഇന്നോവേഷൻ , ആയുധനിർമ്മാണം , സ്വദേശിവൽക്കരണം , വ്യോമയാനം തുടങ്ങിയ വിഷയങ്ങളിലായിരിക്കും സെഷനുകൾ നടക്കുക .

സെമിനാറിന്റെ രണ്ടാം ദിവസം ഇന്ത്യൻ മഹാ സമുദ്രത്തിലേക്ക് കൂടുതൽ വ്യാപിക്കേണ്ട സാഹചര്യത്തെ കുറിച്ചായിരിക്കും ചർച്ച നടക്കുക . സാഗർ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ദേശം . എല്ലാവർക്കും സുരക്ഷയും വളർച്ചയുമാണ് .

Tags: Narendra Modiindian navyprime ministerdifence
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies