''കശ്മീർ മനോഹരമായ ഇടം...100% സുരക്ഷിതം''; സൈക്കിളിൽ കശ്മീർ ചുറ്റിയ ലോകസഞ്ചാരികൾക്ക് പറയാനുളളത് ഇതാണ് - World-touring couple says Kashmir is 100 percent safe
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”കശ്മീർ മനോഹരമായ ഇടം…100% സുരക്ഷിതം”; സൈക്കിളിൽ കശ്മീർ ചുറ്റിയ ലോകസഞ്ചാരികൾക്ക് പറയാനുളളത് ഇതാണ് – World-touring couple says Kashmir is 100 percent safe

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 04:37 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഒരു സൈക്കിളെടുത്ത് ലോകത്തെ മുഴുവൻ കാണാൻ ഇറങ്ങി പുറപ്പെട്ട വിദേശ ദമ്പതികളാണ് സ്റ്റീഫൻ ഊബ്ലിംഗറും അദ്ദേഹത്തിന്റെ ഭാര്യ തെരേസയും. ഇപ്പോൾ കശ്മീർ സന്ദർശന വേളയിലാണ് ഇരുവരും. ഇന്ത്യയിലെത്തിയതും കശ്മീർ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ദമ്പതികൾ. ഏതൊരു വിനോദസഞ്ചാരിക്കും 100 ശതമാനം സുരക്ഷിതമായ സ്ഥലമാണ് കശ്മീരെന്നും അതിഥികളെ ഏറ്റവും നന്നായി സ്വീകരിക്കുന്ന ജനതയാണ് ഇവിടെയുള്ളതെന്നും അവർ അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സൗഹൃദമായ രീതിയിൽ സൈക്കിളിലൂടെയാണ് ഇരുവരുടെയും യാത്ര. കശ്മീരിലും സൈക്കിളിൽ തന്നെയാണ് ഇരുവരും വിനോദസഞ്ചാര മേഖലകളെല്ലാം സന്ദർശിച്ചത്. ഇതിനിടെയുളള ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ച വീഡിയോയിലാണ് മറക്കാനാകാത്ത അനുഭവം സമ്മാനിച്ച കശ്മീരിനെക്കുറിച്ച് ദമ്പതികൾ വാചാലരായത്.

Travelling around the globe, Stefan Ublinger and his wife, Theresa are currently in #Kashmir and the couple say that the place is safe for visitors.

Using eco-friendly travelling mode, bicycles, the couple is on a whirlwind tour of the world. pic.twitter.com/6G48cLotua

— IANS (@ians_india) July 16, 2022

”ഇവിടെയെത്തിയതിൽ ഞങ്ങൾ അതീവ സന്തോഷത്തിലാണ്. ഇവിടുത്തെ പ്രകൃതി അതിമനോഹരമാണ്. കശ്മീരിലെ ജനങ്ങൾ വളരെയധികം സ്‌നേഹമുള്ളവരും അതിഥികളെ നന്നായി സ്വീകരിക്കുന്നവരുമാണ്. ഇവിടെയെത്തുന്നത് വരെ അമർനാഥ് യാത്രയെക്കുറിച്ച് അറിയില്ലായിരുന്നു. ഒരുപാട് പേർ ഇവിടെ യാത്രയ്‌ക്കായി എത്തിയിട്ടുണ്ട്. ചിലപ്പോഴൊക്കെ പല മാദ്ധ്യമങ്ങളും കശ്മീർ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ ഞങ്ങൾക്ക് ഇപ്പോൾ ഉറപ്പിച്ച് പറയാൻ കഴിയും, ഇവിടെ വിനോദസഞ്ചാരികൾ 100 ശതമാനം സുരക്ഷിതരാണ്. കശ്മീരിലേക്ക് വരൂ.. ഇവിടം അതിമനോഹരമാണ്.. സുരക്ഷിതമാണ്.. നിങ്ങൾക്കാവശ്യമുള്ള എല്ലാമുണ്ടിവിടെ.. മനോഹരിയായ പ്രകൃതി, നല്ല ജനങ്ങൾ, നല്ല ഭൂപ്രദേശങ്ങൾ, കാഴ്ചകൾ….” യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ സ്റ്റീഫൻ ഊബ്ലിംഗറും തെരേസയും ഇപ്രകാരം പറഞ്ഞു. കശ്മീരിനെക്കുറിച്ച് വിദേശദമ്പതികൾ പറഞ്ഞവാക്കുകൾ ഇതോടെ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. കശ്മീരിലേക്ക് വരാൻ ഏറെ മോഹിപ്പിച്ചതായി പലരും ഇവരുടെ വീഡിയോയ്‌ക്ക് താഴെ പ്രതികരണങ്ങളായി അറിയിച്ചു.

Tags: Kashmircouple
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies