സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് തരംഗമായി മാറുകയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുകയാണ് ഇത്തരം ചിത്രങ്ങൾ ചെയ്യുന്നത്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നത്. 20 സെക്കഡിനുള്ളി മനുഷ്യർക്കിടയിലെ പൂച്ചയെ കണ്ടെത്തുക, കണ്ടെത്തുന്നവർ മിടുക്കർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.
ധാരാളം സ്ത്രീകൾ ഉള്ള ഒരു ചിത്രം. ആ സ്ത്രീകൾക്കിടയിൽ ഒരു പൂച്ച ഒളിഞ്ഞിരിപ്പുണ്ട്. നിങ്ങൾ ചെയ്യേണ്ടത് 20 സെക്കൻഡിനുള്ളിൽ ഈ പൂച്ചയെ കണ്ടെത്തുക എന്നതാണ്. നിങ്ങളുടെ ഏകാഗ്രതയും ശ്രദ്ധയും വർദ്ധിപ്പിക്കുന്നതിന് ഇത്തരം ഫോട്ടോകൾ സഹായകരമാണെന്ന് മനസിലാക്കുക . ശേഷം ചിത്രം നിരീക്ഷിക്കുക.
പൂച്ച എവിടെ ?
ചിത്രത്തിന്റെ വലതു ഭാഗത്തായി അൽപ്പം ശ്രദ്ധ കേന്ദ്രീകരിച്ചാൽ പൂച്ച എവിടെ എന്ന ചോദ്യത്തിന്റെ ഉത്തരം തെളിഞ്ഞ് വരും. അതിസൂക്ഷ്മതയോടുകൂടി നോക്കിയാൽ മാത്രമേ ആ പൂച്ചയുടെ മുഖം നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കൂ. രണ്ടു സ്ത്രീകൾക്ക് നടുവിലായി തീർത്തും പതുങ്ങിയിരിക്കുകയാണ് പൂച്ച. ചുവന്ന വൃത്തം കൊണ്ട് പൂച്ചയെ രേഖപ്പെടുത്തിയിട്ടുണ്ട്.
Comments