കാസർകോട് ; ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. കാസർഗോഡ് ചായ്യോത്താണ് സംഭവം. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ശ്വാസതടസ്സത്തെ തുടർന്ന് അരുളിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.
Comments