കണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ മെയ് 13 നാണ് ഇദ്ദേഹം ദുബായിൽ നിന്നെത്തിയത്.മങ്കിപോക്സിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ സ്രവങ്ങൾ പൂനെയിലെ വൈറോളജി ലാബിലും ആലപ്പുഴയിലെ ലാബിലും പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ജൂലൈ 14 നാണ് സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്.യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
Comments