നെയ്ക്ക്ഡ് ക്രെയ്പ്പ്, ഡങ്ക്ഡ് ഡോനട്ട് ഡിലൈറ്റ്; എന്നാൽ 'പിസ'യെ വട്ടത്തിലുള്ള ദോശയെന്ന് വിളിക്കാമെന്ന് പ്രതികരണം; ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് ഇംഗ്ലീഷിൽ പേരിട്ടതിന് രൂക്ഷവിമർശനം - US Restaurant Lists Dosa As "Naked Crepe"
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നെയ്‌ക്ക്ഡ് ക്രെയ്പ്പ്, ഡങ്ക്ഡ് ഡോനട്ട് ഡിലൈറ്റ്; എന്നാൽ ‘പിസ’യെ വട്ടത്തിലുള്ള ദോശയെന്ന് വിളിക്കാമെന്ന് പ്രതികരണം; ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് ഇംഗ്ലീഷിൽ പേരിട്ടതിന് രൂക്ഷവിമർശനം – US Restaurant Lists Dosa As “Naked Crepe”

Janam Web DeskbyJanam Web Desk
Jul 18, 2022, 04:09 pm IST
A A

യുഎസിലെ ഒരു ഭക്ഷണശാലയിലെ മെനുകാർഡാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചില ഇന്ത്യൻ ഭക്ഷണങ്ങളുടെ മെനു കാർഡിലെ പേരാണ്‌ ചർച്ചയ്‌ക്ക് കാരണം. വൈറലായിക്കൊണ്ടിരിക്കുന്ന മെനുവിൽ ദോശ, ഇഡ്ലി, സാമ്പാർ, വട തുടങ്ങിയ ജനപ്രിയ ദക്ഷിണേന്ത്യൻ വിഭവങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇവയ്‌ക്ക് റെസ്‌റ്റോറന്റ് ചാർത്തിയ പേര് നിരവധി പേർക്കിടയിൽ അസ്വാരസ്യമുണ്ടാക്കി.

സിയാറ്റിൽ ആസ്ഥാനമായുള്ള ഇന്ത്യൻ ക്രെയ്പ് കോ എന്ന റെസ്റ്റോറന്റാണ് തങ്ങളുടെ മെനുവിൽ സാമ്പാർ-വടയെ ‘ഡങ്ക്ഡ് ഡോനട്ട് ഡിലൈറ്റ്’ (Dunked Doughnut Delight) എന്ന് വിശേഷിപ്പിച്ചത്. 16.49 ഡോളറാണ് ഇതിന് ചുമത്തുന്ന വില.

omfg pic.twitter.com/EEIkpBJcoA

— inika⛓ (@inika__) July 16, 2022

അതുപോലെ ദോശയെ ‘നെയ്‌ക്ക്ഡ് ക്രേയ്പ്പ്’ (Naked Crepe), എന്നും മസാല ദോശയെ ‘സ്മാഷ്ഡ് പൊട്ടറ്റോ ക്രേയ്പ്പ്’ (Smashed Potato Crepe) എന്നിങ്ങനെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഒരു ദോശയ്‌ക്ക് 17.59 ഡോളറാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. ഊത്തപ്പം പോലുള്ള വിഭവങ്ങളും റെസ്‌റ്റോറന്റിൽ ലഭ്യമാണ്. ഇതിന് ക്ലാസിക് ലെന്റിൽ പാൻകേക്ക് ( Classic Lentil Pancake) എന്നാണ് അമേരിക്കൻ റെസ്‌റ്റോറന്റ് നൽകിയ പേര്.

എന്നാൽ ഭക്ഷണ വിഭവങ്ങളുടെ പേര് ഇപ്രകാരം മാറ്റിയതിലും അമിതമായ വില ഏർപ്പെടുത്തുന്നതിലും സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നു. അമേരിക്കക്കാർക്ക് മനസിലാകുന്നതിന് വേണ്ടിയാണ് അവരുടേതായ ഭാഷയിൽ ഇവയുടെ പേര് മാറ്റുന്നതെന്ന് ചിലർ ന്യായീകരിച്ചു. ”എന്നാൽ ‘പിസ’ ഇവിടെ വിൽക്കുന്നത് ‘പിസ’ എന്ന് തന്നെ പറഞ്ഞിട്ടാണല്ലോ, അതിനെ വട്ടത്തിലുള്ള ദോശ പോലെയിരിക്കുന്ന സാധനം എന്നൊന്നും പറയുന്നില്ലല്ലോ” എന്ന് ചിലർ അഭിപ്രായപ്പെട്ടു. പിസയെ പിസ എന്ന് തന്നെ ഇന്ത്യക്കാർ ഉൾപ്പെടെ ലോകത്തുള്ള എല്ലാവർക്കും പറയാമെങ്കിൽ ദോശയെ ദോശ എന്ന് തന്നെ അമേരിക്കക്കാർക്ക് പറയാമെന്നായി വാദം. ഇന്ത്യയിലെവിടെയും 100 രൂപയ്‌ക്ക് താഴെ ലഭിക്കുന്ന ദോശയ്‌ക്ക് 1,000 രൂപയോളം വിലയ്‌ക്ക് അമേരിക്കയിൽ വിൽക്കുന്നത് അൽപ്പം കടന്നുപോയെന്നും ചിലർ പ്രതികരിച്ചു.

Tags: USdosamenuIndian Food
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ചിമ്പാൻസിയുടെ മുഖം തന്നെയല്ലേ മണിക്ക്?ഞങ്ങളെന്ത് പിഴച്ചു, സ്രഷ്ടാവിനോട് പോയി പറയണം; അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ-k sudhakaran against m m mani

Next Post

‘എത്രയാ വിമാനത്താവളത്തിന്റെ വില’; ‘കെ റെയിൽ വരും, കുറച്ച് കഴിയുമ്പോൾ കേരളത്തിന്റെ ആകാശം മുഴുവൻ വിമാനം ആയിരിക്കും’; ഒടുവിൽ ഇൻഡിഗോ വിലക്കും; വിമാന കഥയിൽ ചിരി പടർത്തി ഇടത് നേതാക്കൾ

More News from this section

suresh gopi innocent

എന്റെ ഇന്നച്ചന് വിട ,നർമ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികൾ.. ; ഹൃ​ദയഭേ​ദകമായ വാക്കുമായി നടൻ സരേഷ് ​ഗോപി

നെടുമ്പാശ്ശേരി ഹെലികോപ്ടർ അപകടം; അപകടകാരണം തേടി വിവിധ ഏജൻസികൾ; അന്വേഷണം ഇന്ന് ആരംഭിക്കും

നെടുമ്പാശ്ശേരി ഹെലികോപ്ടർ അപകടം; അപകടകാരണം തേടി വിവിധ ഏജൻസികൾ; അന്വേഷണം ഇന്ന് ആരംഭിക്കും

ഇടത് ജനദ്രോഹ നയങ്ങൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

ഇടത് ജനദ്രോഹ നയങ്ങൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

mohanlall innocent movies

‘വാര്യരെ’ എന്ന വിളിക്കേൾക്കാൻ ഇനി ഇന്നസെന്റില്ല: വേദനയോടെ മോഹൻലാൽ; ‘പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എന്റെ ഇന്നസെന്റ് കൂടെ ഉണ്ടാവും’

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

Load More

Latest News

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

innocent

വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു ; നൽകിയ ചിരികൾക്ക്, സ്നേഹത്തിന്, ഓർമ്മകൾക്ക് നന്ദി ; ഇന്നസെന്റിന്റെ വിടവാങ്ങലിൽ വിങ്ങിപ്പൊട്ടി സിനിമാലോകം

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

innocent

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കളംമാറ്റാന്‍ ഒരുങ്ങി ആപ്പിള്‍ ; ലക്ഷ്യം 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം

തൊഴിലാളികൾ തുടർച്ചയായി ഓഫീസിൽ എത്തുന്നില്ല; നടപടിക്കൊരുങ്ങി ആപ്പിൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies