രാവിലെ വെറുംവയറ്റിൽ ഒരു ടീസ്പൂൺ നെയ്യ് കഴിക്കാം; ഗുണങ്ങൾ അത്ഭുതപ്പെടുത്തുന്നത്.. - Five miraculous benefits of consuming ghee in the morning
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാവിലെ വെറുംവയറ്റിൽ ഒരു ടീസ്പൂൺ നെയ്യ് കഴിക്കാം; ഗുണങ്ങൾ അത്ഭുതപ്പെടുത്തുന്നത്.. – Five miraculous benefits of consuming ghee in the morning

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 06:31 pm IST
Facebook
Twitter
WhatsAppTelegram

ശുദ്ധമായ പശുവിൻ പാലിൽ നിന്ന് തയ്യാറാക്കിയ നെയ്യ് പ്രോട്ടീനുകളാൽ സമൃദ്ധമാണെന്ന് നമുക്കറിയാം. ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ തുടങ്ങി നിരവധി ഘടകങ്ങൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ പേശികളും എല്ലുകളുമെല്ലാം ശക്തമാക്കാനും മറ്റ് പല ആന്തരിക അവയവങ്ങളെയും ബലപ്പെടുത്താനും അത്യാവശ്യമായ പോഷകങ്ങളാണ് നെയ്യിലടങ്ങിയിട്ടുള്ളത്. ഇവ ചർമ്മത്തിന് ഈർപ്പവും പ്രദാനം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ, എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കുമുള്ള ഒരു ഒറ്റമൂലി കൂടിയാണ് നെയ്യ്.

ഒരു ദിവസം മുഴുവൻ നാം എങ്ങനെയിരിക്കുന്നു എന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് നമ്മുടെ പ്രഭാതഭക്ഷണം. രാവിലെ എന്ത് കഴിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും അന്നേദിവസത്തെ ഉന്മേഷം. ഇത്തരത്തിൽ ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാനും ആരോഗ്യത്തോടെയിരിക്കാനും നെയ്യ് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ദിവസവും കഴിക്കുന്നത് ശരീരത്തിലെ എല്ലാ വിഷാംശ ഘടകങ്ങളും പുറന്തള്ളുന്നതിനും ദഹനവ്യവസ്ഥയെ നിയന്ത്രിക്കുന്നതിനും സഹായിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത്തരത്തിൽ നെയ്യ് കഴിക്കുന്നത് പ്രയോജനപ്പെടും.

നെയ്യിന്റെ മറ്റ് ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..

ദഹനവ്യവസ്ഥയെ സഹായിക്കുന്നു: പോഷകങ്ങളെ ആഗിരണം ചെയ്യുന്ന ചെറുകുടലിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ നെയ്യിന്റെ അംശം സഹായിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനോടൊപ്പം ശരീരത്തിലെ മെറ്റബോളിസവും വർധിക്കുന്നു.

ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു: ചെറുചൂടുള്ള വെള്ളത്തിൽ നെയ്യും ഒരു നുള്ള് മഞ്ഞളും ചേർത്ത് കഴിക്കുന്നത് കേടായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു.

എല്ലുകളെ ബലപ്പെടുത്തുന്നു: കാത്സ്യവും വിറ്റാമിനുകളും നെയ്യിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളും പല്ലുകളുമെല്ലാം ശക്തിപ്പെടുത്തുന്നതിനും സന്ധികൾക്ക് അയവ് വരുത്തുന്നതിനും സഹായിക്കുന്നു. അതുവഴി സന്ധിവാതം വരാനുളള സാധ്യതയെ കുറയ്‌ക്കുന്നു.

പ്രതിരോധ ശേഷി വർധിപ്പിക്കുന്നു: ഓരോതവണ കാലാവസ്ഥ വ്യതിയാനം സംഭവിക്കുമ്പോഴും ശരീരത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൈറസ്, ബാക്ടീരിയ എന്നിവ ശരീരത്തിൽ പെട്ടെന്ന് കടന്നുകൂടുന്നു. എന്നാൽ ദിവസേന നെയ്യ് കഴിക്കുന്നതിലൂടെ ശരീരം ആരോഗ്യത്തോടെയിരിക്കും. ഏത് സാഹചര്യത്തിലും ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടാകുകയും ചെയ്യും. തൽഫലമായി അണുബാധകളെ ചെറുക്കാൻ കഴിയുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിന്: ആരോഗ്യമുള്ള കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ശരീരത്തിലെത്തുന്നതിലൂടെ മസ്തിഷ്‌കത്തിലെ കോശങ്ങൾ നന്നായി പ്രവർത്തിക്കുന്നു. നെയ്യിൽ അടങ്ങിയിട്ടുള്ളത് ആരോഗ്യമുള്ള കൊഴുപ്പായതിനാൽ അവ മസ്തിഷ്‌ക ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും. ഇത് ഓർമ്മശക്തി കൂട്ടാനും ഉപകരിക്കുന്നു.

 

Tags: HealthGheebenefits
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies