11 ഇഞ്ച് നീളമുളള മൂർച്ചയേറിയ കത്തി; ഭൂപടവും മതപുസ്തകങ്ങളും ഭക്ഷണവും; നുപൂർ ശർമ്മയെ കൊലപ്പെടുത്താൻ റിസ്വാൻ അഷ്‌റഫ് അതിർത്തി കടന്നത് വിപുലമായ തയ്യാറെടുപ്പോടെ; പിടിയിലായ പാകിസ്താനിയെ റോയും ഐബിയും ചോദ്യം ചെയ്യും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

11 ഇഞ്ച് നീളമുളള മൂർച്ചയേറിയ കത്തി; ഭൂപടവും മതപുസ്തകങ്ങളും ഭക്ഷണവും; നുപൂർ ശർമ്മയെ കൊലപ്പെടുത്താൻ റിസ്വാൻ അഷ്‌റഫ് അതിർത്തി കടന്നത് വിപുലമായ തയ്യാറെടുപ്പോടെ; പിടിയിലായ പാകിസ്താനിയെ റോയും ഐബിയും ചോദ്യം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 06:38 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: പ്രവാചക പരാമർശത്തിന്റെ പേരിൽ ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ കൊലപ്പെടുത്താൻ അതിർത്തി കടന്നെത്തിയ പാകിസ്താനിയുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തത് 11 ഇഞ്ച് നീളമുളള മൂർച്ചയേറിയ കത്തി. മതപുസ്തകങ്ങളും ഭൂപടവും വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും കൈയ്യിൽ കരുതിയായിരുന്നു ഇയാൾ കൃത്യ നിർവ്വഹണത്തിന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്.

ശനിയാഴ്ച രാത്രി 11 മണിയോടെ ശ്രീഗംഗാനഗർ ജില്ലയിലെ ഹിന്ദുമാൽകോട്ട് അതിർത്തിയിലെ മുളളുവേലിക്കരികെയാണ് ഇയാളുടെ സംശയകരമായ നീക്കങ്ങൾ ബിഎസ്എഫ് പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപെട്ടത്. സൈനികരുടെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം ഇയാൾ നൽകിയില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കത്തിയും പുസ്തകങ്ങളും ഭൂപടവും മറ്റും പിടിച്ചെടുത്തത്. ഉദയ്പൂർ രീതിയിലുളള കൊലപാതകമാണ് ഇയാൾ ലക്ഷ്യമിട്ടതെന്നാണ് 11 ഇഞ്ച് നീളമുളള കത്തി കണ്ടെടുത്തതിൽ നിന്ന് സംശയിക്കുന്നത്.

തുടർച്ചയായ ചോദ്യം ചെയ്യലിൽ നിന്നാണ് പേര് റിസ്വാൻ അഷ്‌റഫ് എന്നാണെന്ന് ഇയാൾ പറഞ്ഞത്. വടക്കൻ പാകിസ്താനിലെ മാണ്ഡി ബാഹൊദ്ദിൻ സ്വദേശിയാണെന്നും ഇയാൾ വെളിപ്പെടുത്തി. കൃത്യം നടത്തുന്നതിന് മുൻപ് അജ്മീർ ഷെരീഫിലേക്ക് പോകാനായിരുന്നു താൻ ലക്ഷ്യമിട്ടിരുന്നതെന്നും ഇയാൾ പറഞ്ഞതായിട്ടാണ് വിവരം.

ബിഎസ്എഫ് ഇയാളെ പ്രാദേശിക പോലീസിന് കൈമാറി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കുകയും കൂടുതൽ ചോദ്യം ചെയ്യലിനായി എട്ട് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഇയാളിൽ നിന്നും റോയും രഹസ്യാന്വേഷണ വിഭാഗവും (ഐബി) വിവരങ്ങൾ ശേഖരിക്കും. സൈന്യവും ചോദ്യം ചെയ്യും. ഇന്ത്യയിലേക്ക് കടക്കാൻ ആരാണ് നിർദ്ദേശിച്ചത് എന്നതടക്കമുളള കാര്യങ്ങളാകും ചോദിച്ചറിയുക. ഇന്ത്യയിലെ ഏതെങ്കിലും സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

നുപുർ ശർമ്മയെ കൊല്ലാൻ പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറി; വീണത് ബിഎസ്എഫിന്റെ വലയിൽ; പിടിയിലായത് 24 കാരനായ റിസ്വാൻ അഷ്‌റഫ്

നേരത്തെ രാജസ്ഥാനിൽ നുപൂർ ശർമ്മയെ പിന്തുണച്ചുവെന്നതിന്റെ പേരിൽ ഉദയ്പൂരിൽ കനയ്യ ലാൽ എന്ന ഹിന്ദു തയ്യൽക്കടക്കാരനെ രണ്ട് പേർ കടയിൽ കയറി കഴുത്തറുത്ത് കൊന്നിരുന്നു. രാജ്യം നടുങ്ങിയ ഈ സംഭവത്തിൽ വിപുലമായ ഗൂഢാലോചന ഉണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. കനയ്യ ലാലിനെ കൊന്നവർക്ക് പാകിസ്താനിലെ ദവാത്ത് ഇ ഇസ്ലാമിൽ നിന്ന് പരിശീലനം ലഭിച്ചുവെന്നും വ്യക്തമായിരുന്നു. കൊലപാതകികളിൽ ഒരാളായ ഗൗസ് മൊഹമ്മദ് പന്ത്രണ്ടോളം പാകിസ്താൻ നമ്പരുകളിൽ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിരുന്നു.

മുൻപ് മുംബൈ ഭീകരാക്രമണം നടത്തിയ അജ്മൽ കസബ് ഉൾപ്പെടെയുളളവർ സമാനമായ തയ്യാറെടുപ്പോടെയാണ് ഇന്ത്യയിൽ എത്തിയത്. ഉണങ്ങിയ പഴങ്ങൾ ഉൾപ്പെടെയുളള ഭക്ഷണ വസ്തുക്കളുമായിട്ടായിരുന്നു കസബും സംഘവും എത്തിയത്. റിസ്വാൻ അഷ്‌റഫും സമാനമായ രീതിയിലുളള ആക്രമണമാണോ ലക്ഷ്യമിട്ടതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Tags: മുംബൈ ഭീകരാക്രമണംഅജ്മൽ കസബ്കനയ്യ ലാൽ
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies