200 കോടി; വാക്സിനെടുത്ത ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ കത്ത്; ഇന്ത്യ ഒരിക്കൽകൂടി ചരിത്രം രചിച്ചുവെന്ന് നരേന്ദ്രമോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

200 കോടി; വാക്സിനെടുത്ത ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ കത്ത്; ഇന്ത്യ ഒരിക്കൽകൂടി ചരിത്രം രചിച്ചുവെന്ന് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 07:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 200 കോടി കോവിഡ് വാക്സിൻ ഡോസ് എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ രാജ്യത്തെ പൗരന്മാർക്ക് കത്തെഴുതി നന്ദി അറിയിച്ച് പ്രധാനമന്ത്രി. അർപ്പണബോധത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി ചരിത്രത്തിൽ സ്ഥാനം കരസ്ഥമാക്കിയ രാജ്യത്ത് അതിനു സഹായിച്ചവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വാക്സിൻ എടുത്തവരുടെ സജീവ പങ്കാളിത്തത്തെ അഭിനന്ദിച്ച്, ഇന്ത്യ വീണ്ടും ചരിത്രം രചിച്ചെന്നും കത്തിൽ പറയുന്നു. രാജ്യത്തിന്റെ വാക്സിൻ യജ്ഞം 2021 ജനുവരി 16 ന് ആരംഭിച്ച് ചരിത്രം സൃഷ്ടിച്ചു. 2022 ജൂലൈ 17 ന് അടുത്ത നാഴികക്കല്ല് പിന്നിട്ടു. മഹാമാരി പ്രതിരോധത്തിൽ 200 കോടി വാക്സിൻ ഡോസ് എന്ന നേട്ടം കൈവരിച്ച ദിനം രാജ്യത്തിന്റെ അവിസ്മരണീയ ദിനമെന്നുമാണ് പ്രധാനമന്ത്രി കത്തിൽ പറയുന്നത്. കോവിൻ ലോഗിൻ ഐഡി ഉപയോഗിച്ച് കത്ത് ഡൗൺലോഡ് ചെയ്യാം.

നൂറ്റാണ്ടിൽ മാത്രം സംഭവിക്കുന്ന മഹാമാരിയിൽ ജീവൻ രക്ഷിക്കുക നിർണായകമായിരുന്നു.ജനങ്ങളെ സംരക്ഷിക്കുന്നതിലും മരണസംഖ്യ കുറയ്‌ക്കുന്നതിലും ആരോഗ്യ പ്രവർത്തകർ, മുൻനിര പോരാളികൾ തുടങ്ങിയവർ വഹിച്ച പങ്കിനെ കത്തിൽ പ്രശംസിക്കുന്നു. അത്യാവശ്യ സമയങ്ങളിൽ കർത്തവ്യത്തോടുള്ള അർപ്പണബോധത്തിന്റെ ഉദാഹരണമണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ജനുവരി 16 ന് ആരംഭിച്ച വാക്‌സിൻ യജ്ഞത്തിന്റെ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകിയത്. തുടർന്ന് 2021 ഫെബ്രുവരി 2 മുതൽ മുൻനിര പോരാളികൾക്കും വാക്‌സിൻ ലഭ്യമാക്കി. 45 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാംഘട്ട വാക്‌സിൻ 2021 മാർച്ച് 1 മുതൽ നൽകിയിരുന്നു. 45 ന് താഴെ ഉള്ള എല്ലാവർക്കും 2021 ഏപ്രിൽ 1 മുതലും കൗമാരക്കാർക്ക് ജനുവരി 3 മുതലും വാക്‌സിൻ നൽകി തുടങ്ങിയിരുന്നു. 200 കോടി വാക്‌സിൻ രാജ്യത്തെ പൗരന്മാർക്ക് ലഭ്യമാക്കിയപ്പോൾ 50 രാജ്യങ്ങളിലായി 23 കോടിയോളം വാക്‌സിൻ കയറ്റുമതി ചെയ്തു.

Tags: vaccinationPMMODI
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies