പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ട്രെയിനിൽ നിന്ന് ഇറങ്ങിയ ശേഷം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് മറ്റൊരു ട്രെയിൻ പാഞ്ഞടുത്തത്. ഇതോടെ യുവതി പാളത്തിന് അപ്പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
ഐഎഎസ് ഓഫീസർ അവനീഷ് ശരൺ ആണ് വീഡിയോ പങ്കുവച്ചത്. ‘ജീവിതം നിങ്ങളുടേതാണ്. തീരുമാനവും നിങ്ങളുടേത് തന്നെ്’ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
പ്ലാറ്റ്ഫോമിൽ അല്ലാതെ വഴിക്ക് വെച്ച് നിർത്തിയിട്ട ട്രെയിനിൽ നിന്ന് പാളത്തിലേക്ക് ഇറങ്ങുന്ന യാത്രക്കാരെ വീഡിയോയിൽ കാണാം. നിരവധി ലഗജുകളുമായാണ് ഇവർ പാളത്തിലേക്ക് ഇറങ്ങിയത്. എന്നാൽ അപ്രതീക്ഷതമായി ഒരു ട്രെയിൻ വരുന്നത് കണ്ടതോടെ എല്ലാവരും പാളത്തിൽ നിന്നും മാറി നിന്നു. അതിനിടെയാണ് യുവതി ട്രെയിൻ വന്നുകൊണ്ടിരുന്ന പാളം മുറിച്ചുകടന്നത്. നിമിഷ നേരത്തെ വ്യത്യാസം കൊണ്ട് അത്ഭുതകരമായി യുവതി രക്ഷപ്പെടുകയായിരുന്നു.
വീഡിയോ പ്രചരിച്ചതോടെ പ്രതികരണവുമായി നിരവധി പേരെത്തി. ഒട്ടും സുരക്ഷിതമല്ലാത്ത കാര്യങ്ങൾ ഒരിക്കലും ചെയ്യരുത് എന്നും അപകടം പിടിച്ച പണിക്കാണ് യുവതി മുതിർന്നത് എന്നുമുള്ള വിമർശനങ്ങളാണ് ലഭിക്കുന്നത്. യുവതിയുടെ ഭാഗ്യത്തെ പുകഴ്ത്തിക്കൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Comments