താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിലെ നാഷണൽ ടെലിവിഷൻ ചാനലുകളുടെയും , ബക്താർ വാർത്ത ഏജൻസിയുടെയും പേജുകൾ താൽക്കാലികമായി നിർത്തിവെച്ച് ഫേസ്ബുക്ക് . അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തപ്പോൾ നാഷണൽ ടെലിവിഷൻ മീഡിയ സെന്ററിന്റെ നിയന്ത്രണം പൂർണ്ണമായും അവർ ഏറ്റെടുത്ത് ദുരുപയോഗം ചെയ്തിരുന്നു . എന്നാൽ ഭീകരവാദത്തോട് തങ്ങൾ എല്ലാക്കാലത്തും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട് . അതിന്റ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് ഫേസ്ബുക്ക് അറിയിച്ചു .
ലോകത്ത് ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക് . അഫ്ഗാനെ താലിബാൻ കീഴടക്കിയെന്നും തീവ്രവാദികൾ എന്ന വാക്ക് ആദ്യം പറഞ്ഞതും ഫേസ്ബുക്കാണെന്ന് അഫ്ഗാനിസ്ഥാൻ മാദ്ധ്യമമായ ഖാമ പ്രസ് പറയുന്നു . തീവ്രവാദ സംഘടനകളുടെ പ്രസ്താവനകളോ , അവരുമായി ബന്ധപ്പെട്ട വാർത്തകളോ വിവരങ്ങളോ പ്രസിദ്ധീകരിക്കാൻ ഒരു കാരണവശാലും ഫേസ്ബുക്ക് അനുവദിക്കില്ല . താലിബാനുമായിട്ടുള്ള യുദ്ധത്തിൽ തകർന്ന സർക്കാർ ഓഫീസുകളുടെയും , ഏജൻസികളുടെയും പേജുകൾ നേരത്തെ ഫേസ്ബുക്ക് നിർത്തലാക്കിയിരുന്നു .
താലിബാൻ നിയന്ത്രിത അഫ്ഗാനിലെ മാദ്ധ്യമങ്ങൾ കടുത്ത നിയന്ത്രണങ്ങൾക്കും , ക്രൂരമായ പീഡനത്തിനും വിധേയരാവുകയാണ് . താലിബാനെ പിന്തുണയ്ക്കുന്ന വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാൻ കഴിയുകയുള്ളു . ഇത്തരത്തിലുള്ള പീഡനം കാരണം നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ പൂട്ടിപോകേണ്ട അവസ്ഥ വന്നിട്ടുണ്ട് . ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു . നിരവധി പേർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട് 2021 ൽ അഫ്ഗാനിസ്ഥാൻ നാഷണൽ ജേണലിസ്റ് യൂണിയൻ 33 പ്രവശ്യകളിലായി നടത്തിയ സർവ്വേയിൽ 318 മാദ്ധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി പറയുന്നു . നിലവിൽ 20 എണ്ണം മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത് . 51 ടി വി സ്റ്റേഷനുകൾ ,132 റേഡിയോ സ്റ്റേഷനുകൾ , 49 ഓൺലൈൻ മാദ്ധ്യമങ്ങൾ എന്നിവ പ്രതിസന്ധിമൂലം നിർത്തി .ഇത്തരത്തിൽ ദാരുണമായ ഭരണമുറകൾ തുടരുന്ന അഫ്ഗാനിൽ സാധാരണ ജനങ്ങളെ പോലെ തന്നെ മാദ്ധ്യമപ്രവർത്തകരും താലിബാന്റെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട് .
Comments