വൃത്തിയും തിളക്കമുള്ള പല്ലുകളും കൊതിക്കാത്തവരായി ആരുമില്ല. പല്ലുകൾക്ക് നല്ല വെളുത്ത നിറം വരാൻ നമ്മൾ പലതും പരീക്ഷിക്കാറുണ്ട്. പല്ലുകളുടെ സംരക്ഷണത്തിനും വെളുത്ത നിറത്തിനും വളരെ നല്ലതാണ് ഓയിൽ പുള്ളിംഗ് എന്ന് ചില ആരോഗ്യ വിദഗ്ദർ അവകാശപ്പെടുന്നു. പരമ്പരാഗത നാടോടി പ്രതിവിധിയും ആയുർവേദ ചികിത്സയുമാണ് ഓയിൽ പുള്ളിംഗ്. പതിവായി ഇത് പരിശീലിച്ചാൽ മുപ്പതിലധികം രോഗങ്ങൾ സുഖപ്പെടുമെന്ന് പറയപ്പെടുന്നു. ശുദ്ധമായ വെളിച്ചെണ്ണ മുടിയ്‌ക്കും ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും നാം ഉപയോഗിക്കാറുണ്ട്. പല്ലുകളെ സംരക്ഷിക്കാനും ഉത്തമമാണ് വെളിച്ചെണ്ണ.
ഒഴിഞ്ഞ വയറ്റിൽ പ്രഭാത സമയത്ത് ഒരു ടേബിൾസ്പൂൺ നിറയെ എണ്ണ 20 മിനിറ്റ് നേരം വായിൽ ഒഴിച്ച് ചുറ്റുന്നതാണ് ഓയിൽ പുള്ളിംഗ്. അഞ്ച് വയസ്സിന് മുകളിലുള്ളവർ ഇത്തരത്തിൽ എണ്ണ കൊണ്ട് പരീക്ഷിച്ചാൽ പല്ലുകളുടെ സംരക്ഷണത്തിന് മികച്ചതാണ്. പല്ലുകൾക്കിടയിൽ മുഴുവൻ എണ്ണ കയറും വിധം ചെയ്യണം. ശേഷം നല്ലപോലെ കുലുക്കുഴിഞ്ഞ് കഴിയുമ്പോൾ വായിൽ ഒഴിച്ച എണ്ണ വെളുത്തതും നേർത്തതുമായ രൂപത്തിലാകും. ശേഷം തുപ്പി കളഞ്ഞ ശേഷം പല്ലുകൾ വിരലുകൾ ഉപയോഗിച്ചോ ടൂത്ത് ബ്രഷ് ഉപയോഗിച്ചോ വൃത്തിയാക്കി വെള്ളം കൊണ്ട് വായ നന്നായി കഴുകണം.
ഓയിൽ പുള്ളിംഗ് കഴിഞ്ഞ് വായ കഴുകി ബ്രഷ് ചെയ്ത ശേഷം ഉടനെ ഭക്ഷണം കഴിക്കാവുന്നതാണ്. ദിവസേന ഓയിൽ പുള്ളിംഗ് ചെയ്യാൻ ഒരു ടൂത്ത് ബ്രഷും അല്ലാതെ പല്ല് തേക്കാൻ മറ്റൊരു ടൂത്ത് ബ്രഷും ഉപയോഗിക്കുക. ഓയിൽ പുള്ളിംഗ് നടത്തുമ്പോൾ എണ്ണ വിഴുങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പ്രവൃത്തി ചെയ്തു കഴിഞ്ഞ ശേഷം ചെറിയ ചൂടുവെള്ളത്തിൽ വേണം വായ കഴുകാൻ. ഓയിൽ പുള്ളിംഗ് ആന്റി ഓക്‌സിഡന്റുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു. പല്ലുകളിലും മോണകളിലും എണ്ണ തേക്കുന്നതിലൂടെ ബാക്ടീരിയ പെരുകുന്നതും അവയുടെ വളർച്ചയും തടയുന്നു. ദന്തക്ഷയം, മോണരോഗം, പീരിയോൺഡൈറ്റിസ്, വായ്നാറ്റം എന്നിവയ്‌ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഓയിൽ പുള്ളിംഗ് നീക്കം ചെയ്യുന്നു. ഇതോടെ മോണകൾക്ക് പിങ്ക് നിറവും ആരോഗ്യവും രക്തസ്രാവം വർദ്ധിക്കുകയും ചെയ്യും.















