കാഴ്ചക്കാരിൽ കൗതുകം നിറച്ച് ‘സൺ ഹാലോ’ പ്രത്യക്ഷപ്പെട്ടു. മഴവില്ലഴകിൽ ആകാശത്ത് വിരിഞ്ഞ സൺ ഹാലോ ഞായറാഴ്ച വൈകിട്ട് ഡെറാഡൂണിലാണ് രൂപപ്പെട്ടത്. അപൂർവ്വമായി മാത്രം രൂപപ്പെടുന്ന ഈ കാഴ്ചയുടെ ദൃശ്യങ്ങൾ പകർത്തി ജനങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ സൺ ഹാലോയെക്കുറിച്ചുള്ള ചർച്ചകൾ ഇന്റർനെറ്റിൽ പുരോഗമിക്കുകയാണ്.
Sun halos are generally considered rare and are formed by hexagonal ice crystals refracting light in the sky — 22 degrees from the sun. This is also commonly called a 22 degree halo.
Today #SunHalo in #Dehradun pic.twitter.com/5W5EktXS55— Jyotsana Pradhan Khatri (@jyotsana_khatri) July 24, 2022
സൂര്യന് ചുറ്റും മഴവിൽ നിറത്തിലോ വെള്ള നിറത്തിലോ രൂപപ്പെടുന്ന പ്രകാശ വളയത്തെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് സൺ ഹാലോ. ഇത് ’22 ഡിഗ്രി ഹാലോ’ എന്നും അറിയപ്പെടുന്നു. വളരെ അപൂർവ്വമായി ഉണ്ടാകുന്ന പ്രതിഭാസമാണിത്.
Sun halo#dehradun pic.twitter.com/WHGyo4wrfU
— Herumb Pushkar (@herumbpushkar) July 24, 2022
അന്തരീക്ഷത്തിലുള്ള ഐസ് ക്രിസ്റ്റലുകളുമായി സൂര്യ പ്രകാശം കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന ഒപ്റ്റിക്കൽ പ്രതിഭാസമാണിതെന്നും പറയപ്പെടുന്നു. ഈർപ്പത്തിന്റെ അളവ് അന്തരീക്ഷത്തിൽ വർധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 20,000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകുക.
https://twitter.com/juyal_rishita/status/1551095747080163328?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1551095747080163328%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fpics-rare-sun-halo-sighted-in-dehradun-3189379
സൂര്യന് ചുറ്റും ഇത്തരത്തിൽ പ്രകാശ വളയം രൂപപ്പെടുമ്പോൾ സൺ ഹാലോ എന്നും ചന്ദ്രന് ചുറ്റും രൂപപ്പെടുമ്പോൾ ഈ പ്രതിഭാസത്തെ മൂൺ റിംഗ് അഥവാ വിന്റർ റിംഗ് എന്നും അറിയപ്പെടുന്നു. ഏതാനും സെക്കൻഡുകൾ മാത്രമോ മിനിറ്റുകൾ മാത്രമോ ആണ് ഇവ ആകാശത്ത് ദൃശ്യ വിസ്മയം തീർക്കുക.















