ശ്രീനഗര്‍: കാര്‍ഗില്‍ യുദ്ധവിജയ ദിനം ആചരിക്കാന്‍ കശ്മീരില്‍ തിരംഗയാത്ര സംഘടിപ്പിച്ച് യുവമോര്‍ച്ച. ശ്രീനഗറില്‍ നിന്നും കാര്‍ഗില്‍ യുദ്ധ സ്മാരകത്തിലേയ്ക്കാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഇരുചക്ര വാഹന യാത്ര. യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ എംപി നയിക്കുന്ന ബൈക്ക് റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിമ്മുള്ള 200 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
ശ്രീനഗര്‍, ലാല്‍ ചൗക്കില്‍ നിന്നും ആരംഭിച്ച യാത്ര യുദ്ധ വിജയ ദിനമായ ജൂലൈ 26ന് കാര്‍ഗിലില്‍ എത്തും. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരുടെ ഭവനങ്ങളില്‍ നിന്നും സമാഹരിച്ച മണ്ണ് പ്രതീകാത്മകമായി യുദ്ധ സ്മാരകത്തില്‍ സമര്‍പ്പിക്കും.
370-ാം വകുപ്പ് പിന്‍വലിച്ച ശേഷം കശ്മീരില്‍ സംഘടന നടത്തുന്ന ആദ്യ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് തേജസ്വി സൂര്യ എംപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സന്ദേശം വഹിച്ചുകൊണ്ടാണ് രാജ്യത്തിന്റെ നാനാ ഭാഗത്തുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നത്. പുതിയ സാഹചര്യം രൂപപ്പെട്ട ശേഷമാണ് കശ്മീരിലെ യുവാക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചുതുടങ്ങിയത്. കശ്മീരില്‍ ജനാധിപത്യപരമായി ഇത്തരമൊരു പരിപാടി നടത്താന്‍ സാധിച്ചതില്‍ പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി പറയുന്നതായും തേജസ്വി സൂര്യ പറഞ്ഞു.
Comments