പാലക്കാട്: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നഞ്ചിയമ്മയെ ആദരിച്ച് ബിജെപി. അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ വീട്ടിൽ എത്തിയാണ് ആദരിച്ചത്. ബിജെപി പാലക്കാട് ജില്ലാ നേതൃത്വമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
ബിജെപി സംസ്ഥാന പ്രഭാരിയും മുൻ എംപിയുമായ സി.പി രാധാകൃഷ്ണനാണ് നഞ്ചിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കുചേർന്നു. നഞ്ചിയമ്മയുമായി ഒരുപാട് നേരം സംവദിച്ച ശേഷമാണ് ബിജെപി പ്രവർത്തകർ മടങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ ബിജെപി പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അയ്യപ്പനും കോശിയിലെയും ഗാനത്തിലാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ച ഗായകരെ മാറ്റിനിർത്തി നഞ്ചിയമ്മയ്ക്ക് പുരസ്കാരം നൽകിയതിനെതിരെ വിമർശനം ഉയർന്നുവന്നിരുന്നു.
Comments