ആർ.എസ്.എസ് പ്രവർത്തകൻ ജിംനേഷിന്റെ മൃതദേഹം സംസ്‌കരിച്ചു; അന്തിമോപചാരം അർപ്പിക്കാനെത്തിയത് നൂറുകണക്കിന് പേർ-Jimnesh
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർ.എസ്.എസ് പ്രവർത്തകൻ ജിംനേഷിന്റെ മൃതദേഹം സംസ്‌കരിച്ചു; അന്തിമോപചാരം അർപ്പിക്കാനെത്തിയത് നൂറുകണക്കിന് പേർ-Jimnesh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 09:27 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പിണറായി പാനുണ്ടയിൽ മരിച്ച ആർ.എസ്.എസ് പ്രവർത്തകൻ ജിംനേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. പൊന്ന്യം കുണ്ടുചിറയിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. നൂറുകണക്കിന് പ്രവർത്തകരാണ് വിവിധ സ്ഥലങ്ങളിലെത്തി അന്തിമോപചാരമർപ്പിച്ചത്.

ഉച്ചയോടെയാണ് ജിംനേഷിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായത്. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ. തുടർന്ന് ഭൗതിക ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പാനുണ്ട ചക്യത്ത് മുക്കിലെ സംഘസ്ഥാനിലും വീട്ടിലും ഭൗതിക ദേഹം പൊതുദർശനത്തിന് വേച്ചു. ഇതിന് ശേഷമായിരുന്നു ശ്മാശനത്തിലേക്ക് കൊണ്ടുപോയത്. ശാന്തിമന്ത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു സംസ്‌കാരം.

ആർഎസ്എസ് സഹ പ്രാന്തപ്രചാരക് എ. വിനോദ്, സഹ പ്രാന്ത ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി.പി. സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് കെ. തമ്പാൻ, വിഭാഗ് സഹകാര്യവാഹുമാരായ വി. ശശിധരൻ, ഒ. രാഗേഷ്, ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ്, വിഭാഗ് സേവാ പ്രമുഖ് കെ. പ്രമോദ്, ഒ.എം. സജിത്ത്, കെ.സി. ഷൈജു, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ എന്നിവർ ജീംനേഷിന്റെ വീട്ടിലും ആശുപത്രിയിലുമെത്തി അന്ത്യോപചാരമർപ്പിച്ചു.

പാനുണ്ട ചക്യത്ത് മുക്കിൽ ഗുരുദക്ഷിണ സമർപ്പണം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ സംഘടിച്ചെത്തിയ സി പി എം പ്രവർത്തർ മർദ്ദിച്ചതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. ഗുരുതരമായി പരുക്കേറ്റവരെ ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യക്ഷത്തിൽ പരുക്കില്ലാത്തതിനാൽ ജിംനേഷ് ചികിത്സ തേടിയിരുന്നില്ല. എന്നാൽ സഹോദരൻ ചികിത്സയിലുള്ളതിനാൽ ആശുപത്രിയിൽ തുടർന്ന ജിംനേഷ് പുലർച്ചെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഐ സി യു വിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം അക്രമം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളെ പിടുകൂടാൻ കഴിയാത്തതിൽ പോലീസിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

വികൃതമായ സ്വന്തം മുഖം രക്ഷിക്കാൻ രാഷ്‌ട്രീയ അക്രമങ്ങൾ അഴിച്ചുവിടുക എന്ന ലക്ഷ്യമാണ് സി പി എമ്മിനെന്നും അതിന്റെ തെളിവാണ് അക്രമവും കൊലപാതകമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: CPMKannurjimnesh
ShareTweetSendShare

More News from this section

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies