പാർത്ഥാ ചാറ്റർജിയുടെ സഹായി അർപിതാ മുഖർജിയുടെ മറ്റ് വസതികളിൽ ഇഡി റെയ്ഡ്; വീണ്ടും വൻ പണശേഖരം കണ്ടെടുത്തു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർത്ഥാ ചാറ്റർജിയുടെ സഹായി അർപിതാ മുഖർജിയുടെ മറ്റ് വസതികളിൽ ഇഡി റെയ്ഡ്; വീണ്ടും വൻ പണശേഖരം കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 07:23 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത:എസ്എസ്‌സി അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും നടത്തിയ റെയ്ഡിൽ പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥാ ചാറ്റർജിയുടെ സഹായിയും സുഹൃത്തുമായ അർപിത മുഖർജിയുടെ വസതിയിൽ നിന്നും വൻ പണശേഖരം കണ്ടെടുത്തതായി ഇഡി.നോർത്ത് 24 പർഗനസിലെ കുടുംബ വീടുൾപ്പെടെ രണ്ടിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കൂടുതൽ നിർണായക രേഖകളും പണവും കണ്ടെത്തുന്നതിനായാണ് മുഖർജിയുടെ ബെൽഗോറിയ, രത്തല വസതികളിൽ 12 ഓളം ഇഡി ഉദ്യോഗസ്ഥരും സിആർപിഎഫ് ഉദ്യോഗസ്ഥരും എത്തിയത്. കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രാഥമിക വിവരം.

അനധികൃത നിയമനത്തിനായി തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റും പണത്തിന്റെ കണക്കുകളും, ഇത്തരത്തിൽ ലഭിക്കുന്ന പണം ആരുടെ കൈകളിലെത്തണം തുടങ്ങി സുപ്രധാന വിവരങ്ങൾ അടങ്ങിയ ഡയറി കഴിഞ്ഞ ദിവസം മുഖർജിയുടെ വസതിയിൽ നിന്നും കണ്ടെടുത്തിരുന്നു.സ്ഥലത്ത് നിന്നും നോട്ട് എണ്ണുന്ന മെഷീനും കണ്ടെടുത്തിരുന്നു.ചില കോഡുകളും പ്രതീകങ്ങളും വഴി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെയും വിശദാംശങ്ങൾ ഡയറിയിലുണ്ട്. ഇരുവരുടെയും പേരിലുള്ള സ്വത്ത് രേഖയും കണ്ടെടുത്തിരുന്നു. അർപിത മുഖർജിയുടെയും പാർത്ഥാ ചാറ്റർജിയുടെയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള രേഖയായിരുന്നുഅതെന്ന്
വ്യക്തമാണ്. ‘മിനിസ്റ്റർ ഇൻ-ചാർജ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്‌കൂൾ വിദ്യാഭ്യാസം, പാർലമെന്ററികാര്യം, ഡബ്ല്യുബി സർക്കാർ’ എന്ന് അച്ചടിച്ച ഒരു കവറും കണ്ടെത്തി. ഈ കവറിൽ അഞ്ച് ലക്ഷം രൂപയുണ്ടായിരുന്നതായി പറയുന്നു.

26 മണിക്കൂർ നീണ്ട റെയ്ഡിന് ശേഷമാണ് കൊൽക്കത്തയിലെ വസതിയിൽ നിന്നും ഇഡി പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായി അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20 കോടിയിലധികം രൂപയും കണ്ടെടുത്തിരുന്നു. കൊൽക്കത്തയിലെ പ്രത്യേക പിഎംഎൽഎ കോടതി പാർത്ഥാ ചാറ്റർജിയെ ജൂലൈ 25 വരെ ഇഡി കസ്റ്റഡിയിൽ വിടുകയും തിങ്കളാഴ്ച ഇഡി റിമാൻഡ് നീട്ടുകയും ചെയ്തു. അർപിത മുഖർജിയെ ഓഗസ്റ്റ് 3 വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

Tags: SSC scampartha chattergeeED
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies