കണ്ണൂർ: അന്തരിച്ച മുൻമുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിനെ സന്ദർശിച്ച് സുരേഷ് ഗോപി. കല്യാശ്ശേരിയിലെ നായനാരുടെ വസതിയിലെത്തിയാണ് താരം ശാരദ ടീച്ചറെ കണ്ടത്. സുരേഷ് ഗോപി തന്നെയാണ് ഈ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.
ശ്രീ. ഇ.കെ. നായനാർ സാറുടെ പ്രിയ പത്നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടിൽ എന്നാണ് സുരേഷ് ഗോപി കുറിച്ചത്. കല്യാശ്ശേരിയിലെ ശാരദാസിൽ എത്തിയ അദ്ദേഹം ശാരദ ടീച്ചറുമായുള്ള സൗഹൃദം പുതുക്കി. പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.
പാപ്പൻ എന്ന ചിത്രത്തിന്റെ റിലീസ് തിരക്കിലാണ് സുരേഷ് ഗോപി. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിൽ മകൻ ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തുന്നു.ചിത്രം ജൂലൈ 29 ന് തിയേറ്ററുകളിൽ എത്തും.
Comments