'മാർക്സിസ്റ്റ് പാർട്ടി പൊന്മാനോ? മാരീചനോ?'; മാർക്സിസത്തിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ മാരീചനാകാനേ കഴിയൂ; പൊന്മാനാകണമെങ്കിൽ അവർക്ക് മായാ വേഷം ധരിക്കേണ്ടിവരും: കെ.എസ്.രാധാകൃഷ്ണൻ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മാർക്സിസ്റ്റ് പാർട്ടി പൊന്മാനോ? മാരീചനോ?’; മാർക്സിസത്തിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ മാരീചനാകാനേ കഴിയൂ; പൊന്മാനാകണമെങ്കിൽ അവർക്ക് മായാ വേഷം ധരിക്കേണ്ടിവരും: കെ.എസ്.രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 04:49 pm IST
FacebookTwitterWhatsAppTelegram

കർക്കിട വാവുബലിയ്‌ക്ക് സഖാക്കൾ മുന്നിട്ടിറങ്ങണമെന്ന സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്റെ ആഹ്വാനത്തെ വിമർശിച്ച് ബിജെപി നേതാവ് കെ.എസ്.രാധാകൃഷ്ണൻ. മാർക്സിസ്റ്റ് പാർട്ടി പൊന്മാനാണോ മാരീചനാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. മാനായും മാരീചനായും മാർക്സിസ്റ്റ് പാർട്ടി പകർന്നാടുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. സഹായികളുടെ രൂപത്തിൽ ഹിന്ദുക്കളെ തീവ്രവാദികൾ സ്വാധീനിക്കാതിരിക്കാൻ വേണ്ടിയാണ് തീരുമാനെമെന്ന് ഇപി ജയരാജൻ പറഞ്ഞതിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് കെ.എസ്.രാധാകൃഷ്ണൻ.

കണ്ണൂരിൽ ജീവിച്ചിരിക്കുന്ന ഏക അഹിംസാവാദിയാണ് ജയരാജൻ എന്ന് അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷൻ അഥവാ പിജെ ആർമി അഥവാ പാണസംഘം പാടി നടക്കുന്നുവെന്ന് കെ.എസ്.രാധാകൃഷ്ണൻ പരിഹസിക്കുന്നു. യഥാർത്ഥത്തിൽ ജയരാജൻ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമാണ്. വിപ്ലവം വരുവാൻ കാലതാമസം വരുന്നതു കൊണ്ട് മാത്രമാണ് പൊന്മാന്റെ വേഷത്തിൽ ജയരാജൻ സേവനത്തിനിറങ്ങുന്നത്. ഈ സാഹചര്യത്തിൽ മാർക്സിസ്റ്റ് പാർട്ടിയിലെ ജയരാജൻമാരോ ഗോവിന്ദൻ മാഷോ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും അദ്ദേഹം പറയുന്നു.

വൈരുദ്ധ്യാധിഷ്ഠതവും ചരിത്രപരവുമായ ഭൗതിക വാദത്തിൽ മാർക്സിസ്റ്റ് പാർട്ടി വിശ്വസിക്കുന്നുണ്ടോ?, ഈശ്വരൻ, മതം, പിതൃക്കളുടെ ആത്മമോക്ഷം, ബലിതർപ്പണം എന്നു തുടങ്ങിയ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പാർട്ടി വിശ്വാസം അനുസരിച്ച് അംഗീകാരം നൽകാൻ കഴിയുമോ?, പാർട്ടി പ്രചരിപ്പിച്ചിരുന്ന വർഗ്ഗ സമൂഹം, വർഗ്ഗ വികാരം, വർഗ്ഗ വൈരം, വർഗ്ഗ സമരം, ധനിക/അധികാരി വർഗ്ഗത്തെ തൊഴിലാളി വർഗ്ഗം ആയുധ സമരത്തിലൂടെ സംഹരിച്ച് തൊഴിലാളി വർഗ്ഗ സര്‍വാധിപത്യം സ്ഥാപിക്കണമെന്നതിൽ ഇപ്പോഴും പാർട്ടി വിശ്വസിക്കുന്നുണ്ടോ?, തൊഴിലാളിവർഗ്ഗം മുതലാളി വർഗ്ഗത്തെ കഴുത്തറുത്തു കൊല്ലുന്നതിനെയാണോ അഹിംസ എന്നും സമാധാനം എന്നും പറയുമ്പോൾ അർത്ഥമാക്കുന്നത്, വർഗ്ഗസമരവും മാനവികതയും ഒരുമിച്ചു പോകുമെന്നാണ് മാർക്സിസ്റ്റുകാർ വിശ്വസിക്കുന്നത് എന്ന് കരുതാമോ?, വർഗ്ഗ സമരത്തിലൂടെ കമ്യൂണിസ്റ്റുകാർ അധികാരത്തിലേറിയ എല്ലാ രാജ്യങ്ങളിലേയും എല്ലാ ഭരണാധികാരികൾക്കും എന്തുകൊണ്ടാണ് ദൈവനിഷേധം, മതനിഷേധം, ആചാരനുഷ്ഠാന നിഷേധം എന്നിവയെല്ലാം നടപ്പിലാക്കിയത്?, എല്ലാ കമ്യൂണിസ്റ്റ് ഭരണാധികാരികളും എന്തുകൊണ്ടാണ് മനസ്സിൽ പക സൂക്ഷിച്ചുകൊണ്ട് ഇഷ്ടമില്ലാത്തവരെ മുഴുവൻ കൊന്നൊടുക്കിയത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് രാധാകൃഷ്ണൻ പറയുന്നു.

ലെനിൻ പാർട്ടിയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശത്രുക്കളെ വകവരുത്തി. ലെനിൻ തുടങ്ങിവെച്ച വൈരനിര്യാതന ദൗത്യം സ്റ്റാലിൻ ശാസ്ത്രീയമായി നടപ്പിലാക്കി. ക്രൂഷ് ചേവ് സ്റ്റാലിനെയും അനുയായികളേയും പകയോടെ ഒതുക്കി. മാവോ സേതുങ് ശത്രുക്കളെ ഒതുക്കിയപ്പോൾ തുടർന്നു വന്നവർ മാവോയെ ഒതുക്കി. ഫിഡൽ കാസ്ട്രോ അധികാരം സ്വന്തം കുടുംബത്തിലൊതുക്കി. കേരളത്തിലെ കമ്യൂണിസ്റ്റുകാരിലും പകയും കൊലയും കുടിയിരിക്കുകയാണ്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിച്ചാൽ മാത്രമെ മാർക്സിസ്റ്റ് പാർട്ടി പൊന്മാനാണോ മാരീചനാണോ എന്ന് തിരിച്ചറിയാൻ കഴിയൂ എന്ന് രാധാകൃഷ്ണൻ ഫേയ്സ്ബുക്കിൽ കുറിച്ചു. മാർക്സിസത്തിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ മാരീചനാകാനേ കഴിയൂ എന്നും പൊന്മാനാകണമെങ്കിൽ മായാ വേഷം ധരിക്കേണ്ടിവരുംമെന്നും അദ്ദേഹം വിമർശിച്ചു.

 

Tags: BJPCPMp jayarajanDr K S Radhakrishnan
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies