നല്ലൊരു പന്തെറിഞ്ഞു; ബാറ്റർക്ക് റൺ കിട്ടിയില്ല; അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ , ചുമ്മാ നാല് റൺസ് നൽകി ബൗളർ-വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നല്ലൊരു പന്തെറിഞ്ഞു; ബാറ്റർക്ക് റൺ കിട്ടിയില്ല; അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ , ചുമ്മാ നാല് റൺസ് നൽകി ബൗളർ-വീഡിയോ

Bowler Throws Ball Over Wicketkeeper's Head

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 06:18 pm IST
FacebookTwitterWhatsAppTelegram

ഓവൽ: എല്ലാ പന്തുകളിലും സിക്സറടിക്കാൻ ബാറ്റർമാർ ശ്രമിക്കുന്ന ട്വെന്റി ട്വെന്റി ക്രിക്കറ്റിന്റെ കാലത്ത് ഒരു പന്തെങ്കിലും ഡോട്ട് ബോളാകണമെങ്കിൽ എത്രത്തോളം കഷ്ടപ്പെടണമെന്ന് നമുക്കറിയാം. ഒരു കാലത്ത് മെയ്ഡൻ ഓവറുകളാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഇന്നത് ഡോട്ട് ബോളുകളായി മാറിയിരിക്കുകയാണ്. അതായത് ഒരു ബൗളർ എത്ര ഡോട്ട് ബോളുകൾ എറിഞ്ഞുവെന്നതാണ് ഇപ്പോൾ കണക്കിൽ കൂട്ടുന്നത്.

ഈ അവസ്ഥയിൽ ഒരു ബൗളർ വെറുതെ ബാറ്റർക്ക് നാല് റൺസ് കൊടുത്താൽ എങ്ങനെയുണ്ടാകും. ടീമംഗങ്ങളും ടീമിന്റെ ആരാധകരും അയാളെ വെറുതെ വിടില്ല. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ബൗളർ ഉറപ്പായും എയറിലാകും. അങ്ങനെ എയറിൽ നിൽക്കുകയാണിപ്പോൾ സറേയുടെ ബൗളറായ റയാൻ പട്ടേൽ.

വാർവിക് ഷെയറുമായി ഓവലിൽ നടന്ന മത്സരത്തിലായിരുന്നു സംഭവം അരങ്ങേറിയത്. വാർവികിന്റെ സാം ഹെയ്ന് നേരേയായിരുന്നു പട്ടേൽ പന്തെറിഞ്ഞത്. ഓവർ പിച്ച് പന്തിൽ ഉദ്ദേശിച്ച രീതിയിൽ ബാറ്റ് വീശാൻ സാം ഹെ‌യ്‌ന് ‌കഴിഞ്ഞില്ല. പന്ത് നേരേ വന്നത് പട്ടേലിന് നേർക്ക്. കൃത്യമായി ഫീൽഡ് ചെയ്ത പട്ടേൽ സ്ട്രൈക്കിംഗ് എൻഡിലേക്ക് പന്ത് ഒറ്റയേറ് !

Have you ever seen a 4️⃣ like this before? 👀

Ryan Patel fields off his own bowling and sends it straight over Ben Foakes' head 😓#LVCountyChamp live: https://t.co/lBNsyS6zOQ pic.twitter.com/1sw1Mr5WLd

— LV= Insurance County Championship (@CountyChamp) July 27, 2022

പട്ടേൽ ഉദ്ദേശിച്ചതെന്താണെന്ന് പട്ടേലിന് തന്നെ മനസ്സിലാകാത്ത രീതിയിലായിരുന്നു പന്തിന്റെ പോക്ക്. സ്ട്രൈക്കിംഗ് എൻഡിലെ സ്റ്റമ്പിൽ പന്ത് കൊണ്ടില്ല. അതിന് സമീപത്തു കൂടെ പോലും പോയില്ല. എന്തിനേറെ കീപ്പർക്ക് പോലും എത്തിപ്പിടിക്കാൻ കഴിയാത്ത വിധമായിരുന്നു പട്ടേലിന്റെ ഏറ്. കീപ്പർക്ക് മുകളിലൂടെ പന്ത് ബൗണ്ടറി കടന്നു. ഒരദ്ധ്വാനവുമില്ലാതെ ബാറ്റർക്ക് നാല് റൺസ്. തുടർന്ന് നിരാശനായി നിൽക്കുന്ന പട്ടേലിനേയും വീഡിയോയിൽ കാണാം. എന്തായാലും ഇങ്ങനെയുള്ള ബൗളർമാരുണ്ടെങ്കിൽ വളരെ എളുപ്പം സെഞ്ച്വറിയടിക്കാമല്ലോ എന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ പരിഹാസം.

Tags: cricketcounty cricket
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies