‘ശബരിമല പ്രക്ഷോഭ കാലത്തെ അന്യായമായ മർദ്ദനം‘: പോലീസുകാർ വിചാരണ നേരിടണമെന്ന് കോടതി- Police officers should face trial in Sabarimala beating
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ശബരിമല പ്രക്ഷോഭ കാലത്തെ അന്യായമായ മർദ്ദനം‘: പോലീസുകാർ വിചാരണ നേരിടണമെന്ന് കോടതി- Police officers should face trial in Sabarimala beating

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 06:44 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ശബരിമല പ്രക്ഷോഭ കാലത്ത് ഹിന്ദു സംഘടനാ പ്രവർത്തകരെ അതിക്രൂരമായി ഉപദ്രവിച്ച പോലീസ് ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന് കോടതി. കരുനാഗപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന മഹേഷ് പിള്ള, സിവിൽ പോലീസ് ഓഫീസർ ആയിരുന്ന ശ്രീകുമാർ എന്നീ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും കരുനാഗപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മരിയം സലോമി ഉത്തരവിട്ടു.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച ഹിന്ദു സംഘടനാ പ്രവർത്തകർക്ക് നേരെ നടന്ന നടപടിയിലാണ് പോലീസിന് വീഴ്ച ഉണ്ടായതായി കോടതി വിലയിരുത്തിയത്. പോലീസ് അതിക്രമം നടന്ന 2019 ജനുവരി രണ്ടിന് മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങുവാൻ എത്തിയ കൊല്ലം ആലപ്പാട് സ്വദേശി കെ ആർ രാജേഷിനെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന് സമീപത്ത് നിന്നും അന്നത്തെ കരുനാഗപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടറും കൂട്ടരും അന്യായമായി തടഞ്ഞു വെച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും സ്റ്റേഷനിലെത്തിച്ച് അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് കോടതി ഉത്തരവ്.

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥൻ രാഷ്‌ട്രീയ വിരോധത്താൽ വ്യക്തികളെ ഉപദ്രവിക്കുമ്പോൾ അത് കുറ്റകൃത്യം ആണെന്നും അതിന് ക്രിമിനൽ നടപടി നിയമത്തിലെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ സംരക്ഷണം അവകാശപ്പെടുവാൻ കഴിയില്ലെന്നും കെ ആർ രാജേഷിന് വേണ്ടി ഹാജരായ അഡ്വ പ്രതാപ് ജി പടിക്കൽ വാദിച്ചു. ഇത് അംഗീകരിച്ച കോടതി, പ്രതികൾ വിചാരണ നേരിടണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Tags: trialKerala Police
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies