പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; അറസ്റ്റിലായ പോപ്പുലർഫ്രണ്ട് ഭീകരരെ കസ്റ്റഡിയിൽ വിട്ടു; പ്രതികൾക്കായി ഊർജ്ജിത അന്വേഷണം- praveen nettaru murder
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; അറസ്റ്റിലായ പോപ്പുലർഫ്രണ്ട് ഭീകരരെ കസ്റ്റഡിയിൽ വിട്ടു; പ്രതികൾക്കായി ഊർജ്ജിത അന്വേഷണം- praveen nettaru murder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 01:39 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് ഭീകരരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ഷാക്കിർ, ഷെഫീഖ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി.

റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരെ കണ്ടെത്താൻ ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. പ്രവീണിന്റെ കൊലയാളികൾക്ക് എല്ലാ സഹായങ്ങളും എത്തിച്ച് നൽകിയത് ഷെഫീക്കും, ഷാക്കിറും ചേർന്നാണ്. കൊലയാളികൾ എവിടെയാണെന്ന് ഇരുവർക്കും അറിയാമെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്ക് പ്രവീണിനെക്കുറിച്ചുള്ള വിവരം നൽകിയതും, ആയുധം എത്തിച്ചതും, മംഗലാപുരം വഴി രക്ഷപ്പെടാൻ സഹായിച്ചതും ഷാക്കിറും, ഷെമീറുമാണ്.

നാല് പേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ മലയാളികളാണെന്നാണ് കർണാടക പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.. പോപ്പുലർഫ്രണ്ട്- എസ്ഡിപിഐ ബന്ധമുള്ള പ്രതികൾ പാർട്ടി കേന്ദ്രങ്ങളിലാണ് ഉള്ളതെന്നാണ് വിവരം. ഇവർക്കായി കർണാടക പോലീസ് കാസർകോട്, കണ്ണൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ പരിശോധന നടത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതികൾ കേരളത്തിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രധാന റോഡുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. എന്നാൽ ഇതിൽ നിന്നും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. എന്നാൽ ചെറു റോഡുകൾ വഴിയുള്ള ക്യാമറകൾ പരിശോധിച്ചതിൽ നിന്നും നിർണായക വിവരങ്ങൾ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

Tags: PolicecustodyPraveen Nettaru
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies