സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ മുൻനിർത്തി പാപ്പനെ ഡീഗ്രേഡ് ചെയ്യുന്നവർക്ക് മറുപടി; കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന ഹാരിസ് മൂതൂറിന്റെ വാക്കുകൾ വൈറലാകുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപിയുടെ രാഷ്‌ട്രീയത്തെ മുൻനിർത്തി പാപ്പനെ ഡീഗ്രേഡ് ചെയ്യുന്നവർക്ക് മറുപടി; കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന ഹാരിസ് മൂതൂറിന്റെ വാക്കുകൾ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 05:01 pm IST
Facebook
Twitter
WhatsAppTelegram

തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ മലയാള ചലച്ചിത്രമാണ് സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’. മകൻ ഗോകുലുമായി ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയും ലഭിച്ചു. ഇതിനിടെയിലും നടൻ സുരേഷ് ഗോപിയുടെ രാഷ്‌ട്രീയ പശ്ചാത്തലത്തെ മുൻനിർത്തി സിനിമയ്‌ക്കെതിരെ വ്യാജപ്രചരണവും ഡീഗ്രേഡിങ്ങും നടത്തുന്നവർക്ക് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന ഹാരിസ് മൂതൂർ.

സുരേഷ് ഗോപിയുടെ രാഷ്‌ട്രീയം നോക്കി പാപ്പൻ ചിത്രം വിമർശിക്കുന്നവരോടാണ് ഹാരിസ് മുതൂരിന്റെ വാക്കുകൾ. സംവിധായകൻ ജോഷി ഒരുക്കിയ പാപ്പൻ എന്ന സിനിമയെ നായകന്റെ രാഷ്‌ട്രീയം പശ്ചാത്തലം നോക്കി കാണാതിരിക്കുന്നതിനോടും വിമർശിക്കുന്നതിനോടും വ്യക്തിപരമായി യോജിക്കാൻ കഴിയില്ലെന്ന് ഹാരിസ് വ്യക്തമാക്കുന്നു. സിനിമയുടെ പ്രമേയത്തേയും മറ്റു ഘടകങ്ങളേയും മുൻനിർത്തി ആരോഗ്യകരമായ വിമർശനമാവാം. മലപ്പുറത്ത് പോയി നോക്കൂ, ആരൊക്കെ പടം കാണാൻ വരുന്നുവെന്നുള്ളത്. എന്തായാലും ജോഷിയുടെ പുതിയ സിനിമ മലയാളക്കര ഏറ്റെടുത്തു കഴിഞ്ഞുവെന്ന് പടം കണ്ട അനുഭവത്തിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹാരിസ് മുതൂരിന്റെ പ്രതികരണം.

ഹാരിസ് മുതൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി ഒരുക്കിയ പാപ്പൻ എന്ന സിനിമയെ നായകൻെ രാഷ്‌ട്രീയം നോക്കി കാണാതിരിക്കുന്നതും വിമർശിക്കുന്നതിനോടും വെക്തിപരമായി എനിക്ക് യോജിപ്പില്ല. സിനിമയുടെ പ്രമേയത്തേയും മറ്റു ഘടകങ്ങളേയും മുൻനിറുത്തി ആരോഗ്യകരമായ വിമർശനമാവാം.
മലപ്പുറത്ത് പോയി നോക്കു ആരൊക്കെ പടം കാണാൻ വരുന്നു എന്ന് സുരേഷ് ഗോപി പറയുന്നത് സിനിമയിലും അദ്ദേഹത്തിലുമുള്ള ആത്മവിശ്വാസമാണ്.
സുരേഷ് ഗോപി സഹായം ചെയ്യുന്ന വെക്തിയാണ് മനുഷ്വതമുള്ളയാളാണ് എന്നതും സിനിമയെ വിലയിരുത്തുന്നതിൽ പ്രസക്തമേ അല്ല.
എന്തായാലും ജോഷിയുടെ പുതിയ സിനിമ മലയാളകര ഏറ്റെടുത്തു കഴിഞ്ഞു എന്ന് ഇന്നലെ രാത്രി 12 മണിക്ക് പടം കണ്ട എക്സ്പീരിയൻസ് പറയുന്നു.
Suresh Gopi
ഹാരിസ് മൂതൂർ
മുൻ KSU ജില്ല പ്രസിഡണ്ട്. മലപ്പുറം.

പാപ്പൻ ഇറങ്ങുന്നതിന് മുമ്പ് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രത്തിനെതിരെ വ്യാപക വിമർശം ഉയർന്നിരുന്നു. എന്നാൽ പടം റിലീസായതോടെ ഡീഗ്രേഡിങ്ങുകൾ ഫലം കാണാതെയായി. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ മലയാളികൾ നെഞ്ചിലേറ്റിയിരിക്കുകയാണ് പാപ്പനെയെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

 

Tags: Suresh Gopipaappan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies