ഡൽഹിയിലെ കുടിയൻമാർക്ക് ഇനി ക്ഷാമത്തിൻറെ നാളുകൾ; 468 മദ്യശാലകൾ അടച്ചിടും; പഴയ എക്‌സൈസ് നയം നാളെ മുതൽ - Delhi To Face Liquor Shortage From August 1
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിലെ കുടിയൻമാർക്ക് ഇനി ക്ഷാമത്തിന്റെ നാളുകൾ; 468 മദ്യശാലകൾ അടച്ചിടും; പഴയ എക്‌സൈസ് നയം നാളെ മുതൽ – Delhi To Face Liquor Shortage From August 1

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 11:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മദ്യക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോർട്ട്. പഴയ എക്‌സൈസ് നയം പുനഃസ്ഥാപിക്കുന്നതോടെ ഡൽഹി മദ്യക്ഷാമം അഭിമുഖീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ച മുതലാണ് ഡൽഹിയിൽ വീണ്ടും പഴയ എക്‌സൈസ് നയം പുഃനസ്ഥാപിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി മദ്യവിൽപ്പനശാലകൾക്ക് 2021 നവംബർ 17-ന് പ്രാബല്യത്തിൽ വന്ന പുതിയ എക്‌സൈസ് നയത്തിന് കീഴിൽ ഡൽഹി സർക്കാർ അനുമതി നൽകിയിരുന്നു. കൂടാതെ 468 മദ്യശാലകൾ പുതിയ നിയമത്തിന് കീഴിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പഴയ നിയമം പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന 468 മദ്യശാലകളും അടച്ചുപൂട്ടേണ്ടി വരും.

2021-22 എക്‌സൈസ് നയം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ആകെയുള്ള 864 മദ്യശാലകളിൽ 475 എണ്ണവും നടത്തിയിരുന്നത് ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഡിഎസ്‌ഐഐഡിസി), ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഡിടിടിഡിസി), ഡൽഹി കൺസ്യൂമർ കോഓപ്പറേറ്റീവ് ഹോൾസെയിൽ സ്റ്റോർ (ഡിസിസിഡബ്ല്യുഎസ്), ഡൽഹി സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (ഡിഎസ്‌സിഎസ്‌സി) എന്നിവയാണ്. സ്വകാര്യ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും നടത്തുന്ന മദ്യശാലകളുടെ എണ്ണം 389 ആണ്.

പുതിയ എക്‌സൈസ് നിയമ പ്രകാരം ആകെ 849 മദ്യശാലകൾക്കായിരുന്നു സർക്കാർ അനുമതി നൽകിയത്. ഡൽഹിയെ 32 സോണുകളായി തിരിച്ച് ഓരോ സോണിലും 27 മദ്യശാലകൾ വരുന്ന രീതിയിലായിരുന്നു ഇത്. എന്നാൽ പുതിയ എക്‌സൈസ് നയത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവർണർ വിനയ് കുമാർ സക്‌സേന സിബിഐ അന്വേഷണത്തിന് നിർദേശിച്ചതോടെ ഡൽഹി സർക്കാർ പ്രതിരോധത്തിലായി. ഇതോടെ പഴയ എക്‌സൈസ് നയം പുനഃസ്ഥാപിച്ച് പുതിയ മദ്യവിൽപന നയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഡൽഹി സർക്കാർ.

Tags: Delhiliquorshortage
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies