പത്തനംതിട്ട: ബൈക്കിൽ പാലം മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം. ഒഴുക്കിൽപ്പെട്ട യുവാക്കളിലൊരാളെ നാട്ടുകാർ രക്ഷപ്പെടുത്തി.
രാത്രി എട്ടുമണിയോടെയാണ് സംഭവം. മുക്കൂട്ടുതറ പലകക്കാവ് ഭാഗത്താണ് അപകടം നടന്നത്. ഒഴുക്കിൽപ്പെട്ട് കാണാതായ ചാത്തൻത്തറ സ്വദേശി അദ്വൈതാണ് മരിച്ചത്. യുവാവിനായി പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിരുന്നു.
ചാത്തൻതറ സ്വദേശി ചേന്നമറ്റം സാമുവെൽ ആണ് കുത്തൊഴുക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാലിൽ നിസ്സാര പരിക്ക് പറ്റിയ സാമുവലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments