കൊല്ലം : കൊല്ലത്ത് ബോട്ട് തിരയിൽ പെട്ട് നാല് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തെറിച്ചുവീണു. നീണ്ടകര അഴിമുഖത്താണ് സംഭവം. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം.
വലിയ തിരയെ മറികടന്ന് കരയിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെയാണ് ബോട്ട് അപകടത്തിൽ പെട്ടത്. രണ്ട് തവണ തിരയിൽപെട്ട് ബോട്ട് മറിയാൻ പോയി. ഇതോടെ സ്രാങ്ക് അതിവിദ്ഗധമായി ബോട്ട് നിയന്ത്രിക്കുകയായിരുന്നു. നാല് തൊഴിലാളികൾ വെള്ളത്തിൽ വീണെങ്കിലും സമീപത്തെ ബോട്ടിലുണ്ടായിരുന്നവർ ഇവരെ രക്ഷപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കേരളത്തിൽ മഴ ശക്തമായതിന്റെ പശ്ചാത്തലത്തിൽ കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചു കൊണ്ട് നിരവധി മത്സ്യബന്ധന ബോട്ടുകളാണ് നീണ്ടകരയിൽ നിന്ന് പോയത്. അപകടത്തിൽ പെട്ട ബോട്ടിൽ 28 ഓളം പേർ ഉണ്ടായിരുന്നെന്നാണ് വിവരം.
Comments