ഇത് സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജ് തന്നെയോ? സവർക്കർ സഹോദരന്മാരെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്ക്ക് നമോവാകമെന്ന് കെ. സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജ് തന്നെയോ? സവർക്കർ സഹോദരന്മാരെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്‌ക്ക് നമോവാകമെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 12:57 pm IST
FacebookTwitterWhatsAppTelegram

സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കർ സഹോദരന്മാരെയും ഉൾപ്പെടുത്തിയ ‘സിപിഎം കേരള’യുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്‌ക്ക് നമോവാകമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. സ്വാതന്ത്ര്യദിനത്തെ ‘ ആപത്ത് 15’ എന്ന് പറഞ്ഞിരുന്നവർ 75 വർഷത്തിനിപ്പുറം തെറ്റ് തിരിച്ചറിഞ്ഞത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൊടിയ വഞ്ചനയുടെ നേർചരിത്രം പുതുതലമുറ മറക്കണമെന്ന് മാത്രം വാശിപിടിക്കരുതെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് സിപിഐഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികൾ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഈ ധീരയോദ്ധാക്കളിലെ ഭൂരിഭാഗം പേരും കമ്യൂണിസ്റ്റ് പാർട്ടിക്കാരാണെന്നും പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു. പോസ്റ്റിൽ പങ്കുവെച്ച രേഖകളിൽ വിനായക് ദാമോദർ സവർക്കറെയും ഗണേഷ് ദാമോദർ സവർക്കറെയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതോടെ സവർക്കറെ അംഗീകരിക്കാൻ പാടുപെട്ടിരുന്ന സിപിഎമ്മുകാർ ഒടുവിൽ അതിനും തയ്യാറായെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും പ്രതികരണവുമായെത്തിയത്.

”സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്‌ക്ക് നമോവാകം. ആഗസ്ത് 15 അല്ല ഇതാപത്തു പതിനഞ്ചാണെന്നാണ് 47-ൽ പറഞ്ഞത്. വെളുത്ത സായിപ്പിന്റെ കയ്യിൽ നിന്ന് കറുത്ത സായിപ്പിന്റെ കയ്യിലേക്കുള്ള അധികാരക്കൈമാറ്റം മാത്രം. പതിനഞ്ചുകൊല്ലം ത്രിവർണ്ണ പതാക വലിച്ചു താഴ്‌ത്തി കരിങ്കൊടി കെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്. 75 കൊല്ലത്തിനിപ്പുറം തെറ്റ് തിരിച്ചറിഞ്ഞ് പ്രായശ്ചിത്തം ചെയ്യുന്നത് നല്ലതുതന്നെ. അപ്പോഴും കൊടിയ വഞ്ചനയുടെ നേർ ചരിത്രം പുതുതലമുറ മറക്കണമെന്നു മാത്രം വാശി പിടിക്കരുത്.” സുരേന്ദ്രൻ പറഞ്ഞു.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

അതേസമയം സവർക്കറെ ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടിയുടേതാക്കിയ സിപിഎം പോസ്റ്റിന്റെ തലക്കെട്ടിനെതിരെയും പരിഹാസമുയർന്നു. 1909 മുതൽ 1921 വരെ സെല്ലുലാർ ജയിലിൽ ഉണ്ടായിരുന്നവരുടെ പട്ടികയിലാണ് പോസ്റ്റ് പ്രകാരം സവർക്കർ സഹോദരന്മാരെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ 1925-ൽ ആരംഭിച്ച കമ്യൂണിസ്റ്റ് പാർട്ടിയുമായി അവർക്കും ബന്ധമുണ്ടെന്നാണോ സിപിഎം പറയുന്നതെന്ന പ്രതികരണങ്ങളും പോസ്റ്റിന് താഴെ വന്നു. ഇത് ശരിക്കും സിപിഎമ്മിന്റെ പേജ് തന്നെയാണോയെന്ന കമന്റുകളും പോസ്റ്റിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags: K SurendranAzadi@75cpim kerala
ShareTweetSendShare

More News from this section

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies