കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് കൂടുതൽ പേർ. സിനിമാ-കലാ-കായിക രംഗത്തുള്ള പ്രമുഖ താരങ്ങളാണ് ദേശീയ പതാക ഡിപിയാക്കി മാതൃക കാണിച്ചത്.
കഴിഞ്ഞ ദിവസം മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, ഗിന്നസ് പക്രു, വിവേക് ഗോപൻ, തുടങ്ങിയ താരങ്ങളും താരങ്ങളും സംവിധായകരായ വിജി തമ്പി, രാമസിംഹൻ അബൂബക്കർ ഗായകരായ കെ.എസ് ചിത്ര, അനൂപ് ശങ്കർ, വിജയ് മാധവ് എന്നിങ്ങനെ മലയാള സിനിമയിലെ താരങ്ങൾ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ നൽകി കൊണ്ട് രംഗത്തു വന്നിരുന്നു.
ദിവസങ്ങൾ പിന്നിടുന്തോറും കൂടുതൽ താരങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലെ ഡിപി ദേശീയ പതാകയുടെ ചിത്രമാക്കുന്നത്. നടൻ പൃഥ്വിരാജും ദേശീയ പതാക ഡിപിയാക്കി പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ അണി ചേർന്നിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ ജനങ്ങളോട് ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമാക്കാൻ നിർദേശിച്ചിരുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Comments