റായ്പൂർ: ഹർ ഘർ തിരംഗ ക്യാമ്പെയ്നിന്റെ ഭാഗമായി ഛത്തീസ്ഗഡിൽ ത്രിവർണ്ണ പതാക നിർമ്മിക്കാനൊരുങ്ങി സ്ത്രീകൾ. സ്വയം സഹായ സംഘങ്ങൾ വഴിയാകും സ്ത്രീകൾ പതാക നിർമ്മിക്കുന്നത്.
പതാക തുന്നുന്നത് വഴി രാജ്യസ്‌നേഹം ഉണർത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കി.
കുടുംബശ്രീ വഴി നിർമ്മിച്ച പതാകകൾ ന്യായ വിലയ്‌ക്ക് സർക്കാരിന്റെ സി-മാർട്ടുകളിലും ഗ്രാമങ്ങളിലെ ന്യായ വില കടകളിലും ലഭ്യമാക്കും. റായ്പൂർ ജില്ലയിലെ സെരിഖേഡി ഗ്രാമത്തിലെ സ്വയം സഹായ സംഘങ്ങൾ പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയോടെ ഓഗസ്റ്റ് 8 നകം ഏകദേശം 60,000 പതാകകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. കോമഖൻ ഗ്രാമത്തിൽ 1,500-ലധികം പതാകകളും നിർമ്മിക്കും.
സ്വയംസഹായ സംഘങ്ങൾ നിർമ്മിച്ച പതാകകൾ വീടുകൾക്കും സർക്കാർ ഓഫീസുകൾക്കും മുകളിൽ ഉയർത്തുന്നതിൽ സന്തോഷമുണ്ടെന്നും അഭിമാനകരമായ നിമിഷമാണെന്നും കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കുന്നു. ഈ പ്രവൃത്തി രാജ്യസ്നേഹത്തിന്റെ വികാരം ഉണർത്തുകയും സ്ത്രീകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Comments