പെൺകരുത്തിൽ കുതിക്കാൻ ഒരുങ്ങി പേയ്‌ലോഡ്; 750 പെൺകുട്ടികൾ ചേർന്ന് വികസിപ്പിച്ച 'ആസാദിസാറ്റ്' വിക്ഷേപണത്തിന് - The satellite built by 750 girls to mark India's Independence
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെൺകരുത്തിൽ കുതിക്കാൻ ഒരുങ്ങി പേയ്‌ലോഡ്; 750 പെൺകുട്ടികൾ ചേർന്ന് വികസിപ്പിച്ച ‘ആസാദിസാറ്റ്’ വിക്ഷേപണത്തിന് – The satellite built by 750 girls to mark India’s Independence

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 04:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ചരിത്ര ദിനത്തെ അടയാളപ്പെടുത്താൻ 75 പേയ്‌ലോഡുകൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്ന് നിർമ്മിച്ച പേയ്‌ലോഡുകളാണിത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ആസാദിസാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പേയ്‌ലോഡുകൾ ഓഗസ്റ്റ് ഏഴിന് എസ്എസ്എൽവിയിലൂടെ വിക്ഷേപിക്കപ്പെടും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് ആറ് മാസത്തെ ‘മിഷൻലൈഫ്’ ഉള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാവിലെ 9:18ന് പേയ്‌ലോഡുകൾ വിക്ഷേപിക്കും.

എന്താണ് ആസാദിസാറ്റ്..

ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്ന് വികസിപ്പിച്ച ഉപഗ്രഹമാണിത്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് തുടങ്ങിയ മേഖലകളിൽ പെൺകുട്ടികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും ഈ മേഖലകളിലേക്ക് കൂടുതൽ പെൺകുട്ടികളെ ക്ഷണിക്കുന്നതിനുമായാണ് ഐഎസ്ആർഒ ഇത്തരമൊരു നീക്കം നടത്തിയത്. എട്ട് കിലോഗ്രാം തൂക്കമുള്ള ക്യൂബ്‌സാറ്റ് വഴി 75 വ്യത്യസ്ത പേയ്‌ലോഡുകളാണ് വിക്ഷേപിക്കപ്പെടുക. ഓരോന്നിനും ഏകദേശം 50 ഗ്രാം ഭാരമുണ്ട്.

പദ്ധതിയ്‌ക്കായി തിരഞ്ഞെടുത്ത പെൺകുട്ടികളെല്ലാവരും ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്ക് കൃത്യമായ മാർഗനിർദേശം നൽകിയും ‘സ്പേസ് കിഡ്സ് ഇന്ത്യ’ എന്ന ടീമുമായി സംയോജിപ്പിച്ചുമാണ് പദ്ധതി നടപ്പിലാക്കിയത്. ആസാദിസാറ്റിന് അതിന്റെ ഭ്രമണപഥത്തിലെ അയോണൈസിംഗ് റേഡിയേഷൻ അളക്കാൻ സാധിക്കുന്നു. ഐഎസ്ആർഒ നിർദേശ പ്രകാരം സ്പേസ് കിഡ്സ് ഇന്ത്യ വികസിപ്പിച്ച ഗ്രൗണ്ട് സിസ്റ്റവുമായി ഭ്രമണപഥത്തിലെത്തുന്ന പേയ്‌ലോഡുകൾക്ക് ആശയവിനിമയം നടത്താനാകും.

സയൻസ്-ടെക്നോളജി മേഖലയിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായാണ് പെൺകുട്ടികൾ മാത്രമടങ്ങുന്ന ബഹിരാകാശ ദൗത്യമുണ്ടാകുന്നതെന്ന് സ്പേസ് കിഡ്സ് ഇന്ത്യ ചീഫ് ടെക്നോളജി ഓഫീസർ റിഫാത്ത് ഷാറൂഖ് പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ ഈ വർഷത്തെ ആശയം ‘വിമൻ ഇൻ സ്പേസ്’ എന്നതാണെന്ന വസ്തുത കൂടി അദ്ദേഹം ഓർമ്മിപ്പിച്ചു.

ആവശ്യാനുസരണം ചെറിയ പേയ്‌ലോഡുകൾ വിക്ഷേപിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ പുതുതായി വികസിപ്പിച്ച സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ എസ്എസ്എൽവിയാണ് ആസാദിസാറ്റ് വിക്ഷേപണത്തിൽ മുഖ്യപങ്കുവഹിക്കുന്നത്. 500 കിലോഗ്രാം ഭാരമുള്ള പേയ്‌ലോഡുകൾ വരെ ഇതിലൂടെ വിക്ഷേപിക്കാം. (1,750 കിലോഗ്രാം പേയ്‌ലോഡാണ് പിഎസ്എൽവിയുടെ ശേഷി)

Tags: isroIndependenceAzadi@75satellite
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies