എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ഇരമല്ലൂർ സ്വദേശി അബ്ദുൾ ഖാദർ ആണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ വീട്ടുകാരുടെ പരാതിയിൽ കോതമംഗലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് പെൺകുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്. കോടതിയിൽ ഹാജരാക്കിയ അബ്ദുൾ ഖാദറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
Comments