വിശക്കുമ്പോൾ നിങ്ങൾ നിങ്ങളല്ലാതാകുന്നുണ്ടോ ? കട്ടക്കലിപ്പിലാകുമോ ? കാരണം കണ്ടെത്തി ഗവേഷകർ | link between hunger and anger
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിശക്കുമ്പോൾ നിങ്ങൾ നിങ്ങളല്ലാതാകുന്നുണ്ടോ ? കട്ടക്കലിപ്പിലാകുമോ ? കാരണം കണ്ടെത്തി ഗവേഷകർ | link between hunger and anger

Experts decode the link between hunger and anger

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 07:46 pm IST
FacebookTwitterWhatsAppTelegram

മനുഷ്യന് അത്യന്താപേക്ഷിതമായ കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ആഹാരം. ഒന്നോർത്താൽ ആഹാരത്തിനു വേണ്ടിയാണ് ലോകം ചലിക്കുന്നതെന്ന് തന്നെ പറയേണ്ടിവരും. ഭാരതീയ ദർശനമനുസരിച്ച് അന്നമാണ് ബ്രഹ്മമെന്ന് തൈത്തിരീയോപനിഷത്തിൽ പറയുന്നുണ്ട്. എന്തായാലും എല്ലായിടത്തും അന്നം അഥവാ ആഹാരമെന്നത് ഏറെ പ്രധാനപ്പെട്ടത് തന്നെയാണ്.

ആഹാരം കഴിക്കാതെ വിശപ്പ് അധികമായാൽ ദേഷ്യം വരുന്നവരെ കണ്ടിട്ടുണ്ടോ? ഹോ വയർ നിറഞ്ഞില്ലെങ്കിൽ പിന്നെ അവനുണ്ടൊരു ദേഷ്യം എന്ന് മാതാപിതാക്കൾ മക്കളെപ്പറ്റി പറയുന്നത് ഒരു പ്രാവശ്യമെങ്കിലും നമ്മൾ കേട്ടിട്ടുണ്ടാകണം. യഥാർത്ഥത്തിൽ വിശപ്പും ദേഷ്യവും തമ്മിൽ അത്ര കാര്യമായ ബന്ധമുണ്ടോ?

ഉണ്ടെന്നാണ് ഒരു കൂട്ടം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പുതുതായി പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിന്റെ റിപ്പോർട്ട് അനുസരിച്ച് വിശപ്പ് കാര്യമായി തന്നെ ദേഷ്യമുണ്ടാക്കുന്ന ഒരു സംഗതി തന്നെയാണ്. ലണ്ടനിലെ ആംഗ്ലിയ റസ്കിൻ സർവകലാശാലയും കാൾ‌ ലാൻഡ്സ്റ്റീനർ സർവ്വകലാശാലയും ചേർന്ന് നടത്തിയ പഠനത്തിലാണ് കാര്യങ്ങൾ വെളിപ്പെട്ടത്.

എഴുപതോളം മുതിർന്നവരെ 21 ദിവസം നിരീക്ഷിച്ചതിനു ശേഷമാണ് ഗവേഷകർ രസകരമായ നിഗമനങ്ങളിൽ എത്തിച്ചേർന്നത്. അസ്വസ്ഥതയുണ്ടാക്കുന്നതിന് 37 ശതമാനം കാരണം വിശപ്പാണ്. ദേഷ്യമുണ്ടാക്കുന്നതിൽ 34 ശതമാനവും സന്തോഷമില്ലായ്മയ്‌ക്ക് 38 ശതമാനവും വിശപ്പ് കാരണമാകുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേള വർദ്ധിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ഇത് കുറച്ച് ഹോർമോണുകൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും.

മനസ്സിന് ആയാസമുണ്ടാക്കുന്ന കോർട്ടിസോൾ, ആകാംക്ഷയുണ്ടാക്കുന്ന അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഈ ഹോർമോണുകൾ രക്തത്തിൽ എത്തുന്നതോട് കൂടി അസ്വസ്ഥതയും ദേഷ്യവും വർദ്ധിക്കുന്നു. മാത്രമല്ല വിശപ്പ് അധികമാകുമ്പോൾ ശരിയായ തീരുമാനമെടുക്കാനുള്ള മനസ്സിന്റെ കഴിവ് നഷ്ടപ്പെടുമെന്നും വികാരപരമായി പ്രശ്നങ്ങളെ സമീപിക്കാൻ സാദ്ധ്യതയുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.

കൃത്യമായി ഭക്ഷണം കഴിക്കുകയോ, ഭക്ഷണം അളവ് കുറച്ച് ചെറിയ ഇടവേളകളിൽ കഴിക്കുകയോ വേണമെന്ന് പഠനം പറയുന്നു. നല്ല വ്യായാമവും വിശ്രമവും കൂടിയായാൽ പിന്നെ പേടിക്കുകയേ വേണ്ട, ദേഷ്യവും അസ്വസ്ഥതയും നിയന്ത്രിക്കാം എന്നാണ് പഠനം പറയുന്നത്.

അതുകൊണ്ട് വിശക്കുമ്പോൾ ഭക്ഷണം കഴിക്കൂ.. നിങ്ങളല്ലാതാകുന്നത് ഒഴിവാക്കാം.

Tags: food
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies